Year: 2021
- News
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 20 ശതമാനം അധികം സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അധിക സീറ്റ് അനുവദിച്ചത്. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Read More » - News
സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം : സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശി സൂര്യഗായത്രി ആണ് മരിച്ചത്. 20 വയസ്സായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. പ്രണയം നിരസിച്ചതിന്റെ പകയിലാണ് യുവാവ് പെൺകുട്ടിയെ കുത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയ സുഹൃത്ത് ആര്യനാട് സ്വദേശി അരുണ്‍ ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. യുവതിയുടെ ശരീരത്തില്‍ 15 കുത്തുകള്‍ ഏറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മ വല്‍സലയ്ക്കും കുത്തേറ്റിരുന്നു. പ്രണയ നൈരാശ്യമാണ് ആക്രമണത്തില്‍ പിന്നിലെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ശേഷം സമീപത്തെ വീടിന് മുകളില്‍ കയറി ഒളിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.
Read More » - Politics
പരസ്യ പ്രതികരണം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടിയെന്ന് ഹൈക്കമാന്റ്
ഡൽഹി : ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടാകുന്ന കലാപത്തിലും പരസ്യപ്രതികരണങ്ങളിലും ഹൈക്കമാന്റിന് കടുത്ത അതൃപ്തി. കെ സുധാകരനും വി ഡി സതീശനും പിന്തുണ നൽകുന്ന ഹൈക്കമാന്റ്, നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തുന്നവർ കർശന അച്ചടക്ക നടപടി നേരിടുമെന്ന് മുന്നറിയിപ്പ് നൽകി. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് കെ പി സി സിക്കും ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടര്‍ന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാണ്ടിന്റെ മുന്നറിയിപ്പ്. രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയില്‍ പുനരാലോചനയുണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിര്‍പ്പ് തുടരുന്ന പക്ഷം ഉമ്മന്‍ചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെ പി അനില്‍ കുമാറിന്റേയും ശിവദാസന്‍ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ താരിഖ് അന്‍വറിന് നിര്‍ദ്ദേശം നല്‍കി. ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ വിഴുപ്പലക്കലുമായി രംഗത്തെത്തിയിരുന്നു. പെട്ടിതൂക്കികള്‍ക്കാണ് സ്ഥനം നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നു. കൂടിയാലോചനകള്‍ നടത്താതെയാണ് പട്ടികയെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി പറയുകയും ചെയ്തു. കോണ്ഗദ്രസില് കലാപക്കൊടി ഉയര്‍ന്നതോടെയാണ് അച്ചടക്കത്തിന്റെ വാളോങ്ങാന്‍ എ ഐ സി സി തീരുമാനിച്ചത്.
Read More » - News
കോഴിക്കോട് 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട് : കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം രണ്ട് പേര്‍ പിടിയില്‍. ലീന, സനല്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായ ലീന തൃശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വ്യക്തിയാണ്. സനല്‍, ലീന നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ലോക്ക്ഡൗണ്‍ കാലത്താണ് ഇവര്‍ കഞ്ചാവ് കടത്ത് തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്ക്ക് എടുത്തു. കഞ്ചാവ് കടത്താനായി ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി.
Read More » - News
പതിനാറ് വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ബത്തേരി : വയനാട്ടില്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയെ ബസ്സില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബൈജു ജോലി ചെയ്തിരുന്ന സ്വകാര്യ ബസ്സും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More »