Year: 2021

  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,01,70,011 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 83 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,428 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 838 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2491, കോഴിക്കോട് 2197, തൃശൂര്‍ 2011, എറണാകുളം 1936, പാലക്കാട് 1031, കൊല്ലം 1116, കോട്ടയം 982, കണ്ണൂര്‍ 891, ആലപ്പുഴ 853, തിരുവനന്തപുരം 770, വയനാട് 638, പത്തനംതിട്ട 488, ഇടുക്കി 452, കാസര്‍ഗോഡ് 280 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, പാലക്കാട് 12, വയനാട് 10, കൊല്ലം, പത്തനംതിട്ട 8 വീതം, മലപ്പുറം, തൃശൂര്‍ 7 വീതം, കാസര്‍ഗോഡ് 4, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് 2 വീതം, കോട്ടയം, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,846 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 902, കൊല്ലം 1157, പത്തനംതിട്ട 485, ആലപ്പുഴ 1471, കോട്ടയം 1027, ഇടുക്കി 621, എറണാകുളം 2327, തൃശൂര്‍ 2433, പാലക്കാട് 2211, മലപ്പുറം 3577, കോഴിക്കോട് 2324,…

    Read More »
  • News
    Photo of നടി ചിത്ര അന്തരിച്ചു

    നടി ചിത്ര അന്തരിച്ചു

    ചെന്നൈ : പ്രശസ്ത നടി ചിത്ര അന്തരിച്ചു. 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയില്‍ ബാലതാരമായി ചലച്ചിത്ര രംഗത്തെത്തി. രാജപാര്‍വൈയിലൂടെയാണ് പ്രധാന വേഷത്തിലെത്തുന്നത്. അനുഗ്രഹം, വളര്‍ത്തുമൃഗങ്ങള്‍ എന്നീ മലയാള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1983 ല്‍ മോഹന്‍ലാലിനൊപ്പം ആട്ടക്കലാശത്തിലൂടെയാണ് മലയാളത്തില്‍ പ്രമുഖ വേഷത്തിലെത്തുന്നത്. തുടർന്ന് നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദേവാസുരം, ഏകലവ്യൻ, കളിക്കളം, പഞ്ചാഗ്നി, ആറാം തമ്പുരാൻ, മിസ്റ്റർ ബട്ടലർ, അടിവാരം പാഥേയം, സാദരം, അദ്വൈതം,ഒരു വടക്കൻ വീരഗാഥ, മാലയോഗം, അമരം, സൂത്രധാരൻ തുടങ്ങിയ സിനിമകൾ ശ്രദ്ദേയമാണ്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2776, എറണാകുളം 2659, കോഴിക്കോട് 2665, മലപ്പുറം 2481, പാലക്കാട് 1042, കൊല്ലം 1470, ആലപ്പുഴ 1119, കോട്ടയം 1049, കണ്ണൂര്‍ 918, തിരുവനന്തപുരം 811, പത്തനംതിട്ട 764, വയനാട് 506, ഇടുക്കി 511, കാസര്‍ഗോഡ് 434 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 21, വയനാട് 12, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 8 വീതം, എറണാകുളം 6, കോഴിക്കോട്, കാസര്‍ഗോഡ് 4 വീതം, മലപ്പുറം 2, തിരുവനന്തപുരം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,142 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1096, കൊല്ലം 822, പത്തനംതിട്ട 805, ആലപ്പുഴ 1346, കോട്ടയം 802, ഇടുക്കി 303, എറണാകുളം 1507, തൃശൂര്‍ 2492, പാലക്കാട് 2363, മലപ്പുറം 2115, കോഴിക്കോട് 1525, വയനാട് 292,…

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 971 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2994, കോഴിക്കോട് 2794, എറണാകുളം 2591, തൃശൂര്‍ 2291 ,പാലക്കാട് 1260, കണ്ണൂര്‍ 1222, കൊല്ലം 1303, തിരുവനന്തപുരം 1100, കോട്ടയം 1071, ആലപ്പുഴ 985, ഇടുക്കി 764, പത്തനംതിട്ട 743, കാസര്‍ഗോഡ് 590, വയനാട് 554 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 14, കാസര്‍ഗോഡ് 11, എറണാകുളം, തൃശൂര്‍ 8 വീതം, പത്തനംതിട്ട 7, കോട്ടയം 6, കൊല്ലം 5, വയനാട് 2, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,731 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 782, കൊല്ലം 293, പത്തനംതിട്ട 546, ആലപ്പുഴ 1177, കോട്ടയം 1226, ഇടുക്കി 424, എറണാകുളം 2100, തൃശൂര്‍ 2530, പാലക്കാട് 2200, മലപ്പുറം 2935, കോഴിക്കോട് 2207, വയനാട് 676,…

    Read More »
  • Top Stories
    Photo of തരൂർ കുറ്റവിമുക്തൻ

    തരൂർ കുറ്റവിമുക്തൻ

    ഡൽഹി : സുനന്ത പുഷ്‌കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ. ഡൽഹി റോസ് അവന്യൂ കോടതിയാണ് തരൂരിനെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞത്. തരൂരിനെതിരെ മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടന്നും കോടതി വ്യക്തമാക്കി. ഏഴു വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് തരൂരിനെ കുറ്റവിമുക്തനായി വിധി പറയുന്നത്. 2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ ഭാര്യ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡൽഹി പോലീസ് വാദിച്ചത്. എന്നാൽ സുനന്ദ പുഷ്കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,96,85,152 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3105, എറണാകുളം 2596, തൃശൂര്‍ 2442, കോഴിക്കോട് 2278, പാലക്കാട് 1339, കൊല്ലം 1686, കണ്ണൂര്‍ 1217, ആലപ്പുഴ 1151, കോട്ടയം 1080, തിരുവനന്തപുരം 1071, പത്തനംതിട്ട 793, വയനാട് 596, കാസര്‍ഗോഡ് 493, ഇടുക്കി 401 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 92 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, വയനാട്, കാസര്‍ഗോഡ് 11 വീതം, പത്തനംതിട്ട, തൃശൂര്‍ 10 വീതം, കണ്ണൂര്‍ 8, ആലപ്പുഴ 6, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് 3 വീതം, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,556 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 764, കൊല്ലം 1523, പത്തനംതിട്ട 595, ആലപ്പുഴ 822, കോട്ടയം 1088, ഇടുക്കി 420, എറണാകുളം 2292, തൃശൂര്‍ 2468, പാലക്കാട് 2291, മലപ്പുറം 2015,…

    Read More »
  • Top Stories
    Photo of കേരള സാഹിത്യ ആക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

    കേരള സാഹിത്യ ആക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

    തിരുവനന്തപുരം : 2020 ലെ കേരള സാഹിത്യ ആക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. പിഎഫ് മാത്യുസിന്റെ അടിയാളപ്രേതത്തിന് മികച്ച നോവലിനും, താജ് മഹല്‍ എഴുതിയ ഒപി സുരേഷിന് മികച്ച കവിതയ്ക്കും പുരസ്‌കാരം ലഭിച്ചു. അക്കാദമി വിശ്ഷ്ടാഗത്വം ലഭിച്ചത് സേതുവിനും പെരുമ്പടവം ശ്രീധരനുമാണ്. കെ കെ കൊച്ച്‌, മാമ്ബുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്‌മാന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. ദ്വയം എന്ന നാടകത്തിലൂടെ ശ്രീജിത്ത് പൊയില്‍ കാവും പുരസ്‌കാരത്തിന് അര്‍ഹനായി. പ്രിയ എഎസിന്റെ പെരുമഴയത്തെ കുഞ്ഞിതളുകള്‍ എന്ന കൃതിക്ക് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന യാത്രാവിവരണത്തിന് വിധു വിന്‍സെന്റും പുരസ്‌കാരത്തിന് അര്‍ഹയായി. ചലച്ചിത്രതാരം ഇന്നസെന്റ് എഴുതിയ ഇരിങ്ങിലക്കുടയ്ക്ക് ചുറ്റും എന്ന കൃതിക്കാണ് മികച്ച ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരം. ശ്രീജിത്ത് പൊയിൽക്കാവ് (നാടകം), ഡോ. പി സോമൻ (സാഹിത്യ വിമർശനം), ടി.കെ ആനന്ദി (വൈജ്ഞാനിക സാഹിത്യം), കെ. രഘുനാഥൻ (ജീവചരിത്രം-ആത്മകഥ), അനിത തമ്പി, സംഗീത ശ്രീനിവാസൻ (വിവർത്തനം) പ്രിയ എ.എസ് ബാലസാഹിത്യം എന്നിവരും പുരസ്കാരത്തിന് അർഹരായി. പ്രൊഫ. പി നാരായണമേനോൻ (ഐ.സി ചാക്കോ അവാർഡ്), ജെ. പ്രഭാഷ്, ടി.ടി ശ്രീകുമാർ (സി.ബി കുമാർ അവാർഡ്), വി. ശിശുപാലപ്പണിക്കർ (കെ.ആർ നമ്പൂതിരി അവാർഡ്), ചിത്തിര കുസുമൻ (കനകശ്രീ അവാർഡ്), കെ.എൻ പ്രശാന്ത് (ഗീതാ ഹിരണ്യൻ അവാർഡ്), കേശവൻ വെളുത്താട്ട്, വി. വിജയകുമാർ (ജി.എൻ പിള്ള അവാർഡ്), എം.വി നാരായണൻ (കുറ്റിപ്പുഴ അവാർഡ്), ഗീതു എസ്.എസ് (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം) എന്നിവർ എൻഡോവ്മെന്റ് അവാർഡുകളും നേടി.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,95,45,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,743 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 729 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1632, കോഴിക്കോട് 1491, തൃശൂര്‍ 1381, എറണാകുളം 1329, പാലക്കാട് 895, കണ്ണൂര്‍ 776, ആലപ്പുഴ 727, കൊല്ലം 738, കോട്ടയം 577, തിരുവനന്തപുരം 550, പത്തനംതിട്ട 529, കാസര്‍ഗോഡ് 307, ഇടുക്കി 307, വയനാട് 186 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 15, കണ്ണൂര്‍ 14, വയനാട് 11, തൃശൂര്‍ 7, കാസര്‍ഗോഡ് 6, എറണാകുളം 5, പത്തനംതിട്ട, കോട്ടയം 4 വീതം, കൊല്ലം 3, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,542 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 682, കൊല്ലം 362, പത്തനംതിട്ട 365, ആലപ്പുഴ 1284, കോട്ടയം 1228, ഇടുക്കി 519, എറണാകുളം 2289, തൃശൂര്‍ 2483, പാലക്കാട് 2079, മലപ്പുറം 2551, കോഴിക്കോട് 2402, വയനാട് 703,…

    Read More »
  • Top Stories
    Photo of പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു

    പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു

    കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പൂർണ്ണമായും പിടിച്ചെടുത്ത് താലിബാന്‍. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും താലിബാൻ ഏറ്റെടുത്തു. കൊട്ടാരത്തില്‍ നിന്നും അഫ്ഗാന്‍ പതാക നീക്കി. പകരം താലിബാന്റെ കൊടി നാട്ടി. ഭരണം പിടിച്ചെടുത്തതായുള്ള ഔദ്യോഗികപ്രഖ്യാപനം പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്ന് ഉണ്ടാകുമെന്നാണ് താലിബാന്റെ അറിയിപ്പ്. താലിബാൻ കമാൻഡർ മുല്ല അബ്ദുൾഗനി ബറാദർ പുതിയ പ്രസിഡന്റാവുമെന്നാണ് സൂചന. ഇതോടെ രണ്ടുപതിറ്റാണ്ടിനുശേഷം അഫ്ഗാനിസ്താന്റെ ഭരണം വീണ്ടും താലിബാൻ കൈയ്യടക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് താലിബാൻ നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ സുരക്ഷാ ചുമതല താലിബാന്റെ ബദ്രി യൂണിറ്റ് ഏറ്റെടുത്തുവെന്നാണ് താലിബാന്‍ അനുകൂല മാധ്യമമായ മാഷല്‍ അഫ്ഗാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ താലിബാനെ ഭയപ്പെടേണ്ടതില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു. കാബൂൾ കൈയടക്കിയതോടെ നിലവിലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിട്ടു. താജിക്കിസ്താനിലേക്കാണ് അദ്ദേഹം രക്ഷപെട്ടതെന്നാണ് സൂചന. സുരക്ഷാകാരണങ്ങൾ പരിഗണിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ രക്തച്ചൊരിച്ചിൽ തടയുന്നതിനാണ് താൻ ഒളിച്ചോടിയതെന്ന് ഗനി പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ ഐക്യരാഷ്ട്ര രക്ഷാസമിതി ഇന്ന് യോഗം ചേരും. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്യും. യുഎന്‍ രക്ഷാ സമിതി യോഗത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയ്ക്ക് തിരിച്ചു. ഏതു സാഹചര്യവും നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പുനൽകി.

    Read More »
  • Top Stories
    Photo of ശബരിമലയില്‍ നിറപുത്തരി പൂജ നടന്നു

    ശബരിമലയില്‍ നിറപുത്തരി പൂജ നടന്നു

    പത്തനംതിട്ട : ശബരിമലയില്‍ നിറപുത്തരി പൂജ നടന്നു. പുലര്‍ച്ചെ 5.55നും 6.20നും ഇടയിലായിരുന്നു നിറപുത്തരിപൂജ. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു നിറപുത്തരി പൂജ നടന്നത്. സന്നിധാനത്ത് വിളയിച്ച നെല്‍ക്കതിരുകളാണ് ഇത്തവണ പൂജയ്ക്കെടുത്തത്. ഉച്ചപൂജയ്ക്ക് പുത്തരി കൊണ്ടുള്ള പായസവും അയ്യപ്പന് നിവേദിക്കും. ശബരിമല ചിങ്ങമാസ പൂജകള്‍ക്കും നിറപുത്തരിക്കുമായി ഇന്നലെ വൈകീട്ടാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് നട തുറന്നത്. ഭക്തര്‍ക്ക് ഇന്ന‌ു പുലര്‍ച്ചെ മുതല്‍ പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂവില്‍ ബുക്കു ചെയ്ത 15,000 പേര്‍ക്ക് വീതമാണ് പ്ര‌തിദിനം ദര്‍ശനാനുമതി. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെ​ഗറ്റീവ് ആയവര്‍ക്കും ദര്‍ശനത്തിനെത്താം. കോവിഡ് പരിശോധന നടത്താതെ വരുന്നതോ, സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂര്‍ കഴിഞ്ഞവരോ ആയവര്‍ക്കു വേണ്ടി നിലയ്ക്കലില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം ഉണ്ടാകും. നാലു മണിക്കൂറിനുള്ളില്‍ ഫലം അറിയാനാകും.

    Read More »
Back to top button