Year: 2021

  • Top Stories
    Photo of ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു

    ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു

    കൊച്ചി : ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു. റിവേഴ്സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാൻ ഇടിച്ച് കയറിയാണ് അപകടം. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘവും ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുമാണ് വാനിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറുടേയും മറ്റൊരാളുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,36,864 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,731 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4133 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 184 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 28,035 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 200 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,155 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2531 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3202 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 343, കൊല്ലം 185, പത്തനംതിട്ട 339, ആലപ്പുഴ 55, കോട്ടയം 193, ഇടുക്കി 126, എറണാകുളം 601, തൃശൂര്‍ 363, പാലക്കാട് 62, മലപ്പുറം 107, കോഴിക്കോട് 427, വയനാട് 110, കണ്ണൂര്‍ 249, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 28,035 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,48,703 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • News
    Photo of സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

    സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

    പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നാളെയാണ് സംസ്‍കാരം നടക്കുക. ഭരതന്‍ സംവിധാനം ചെയ്‍ത ‘വൈശാലി’യിലൂടെ വെള്ളിത്തിരയുടെ ഭാഗമായ സുനില്‍ ഗുരുവായൂര്‍  മലയാളത്തിലെ ഒട്ടേറേ ഹിറ്റ് ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. ‘നോട്ട്ബുക്ക്’, ‘ഹലോ’, ‘മായാവി’, ‘ഛോട്ടാ മുംബൈ’, ‘കയ്യൊപ്പ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ സുനില്‍ ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‍നത്തെ തുടര്‍ന്ന് അടുത്തിടെയാണ് സുനില്‍ ഗുരുവായൂര്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത്.

    Read More »
  • Top Stories
    Photo of പെൺകുട്ടികളുടെ വിവാഹപ്രായം: ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

    പെൺകുട്ടികളുടെ വിവാഹപ്രായം: ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

    ഡൽഹി : സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്നും 21 ആക്കുവാനുള്ള ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. ബില്ല് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരന്നു. കനത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ലോക്സഭയില്‍ പ്രതിപക്ഷം ബില്ല് വലിച്ച്‌ കീറി പ്രതിഷേധിച്ചു. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ലോക്സഭയിലെ അജണ്ടയില്‍ ഉച്ചയോടെ ഉള്‍പ്പെടുത്തിയാണ് സ്മതി ഇറാനി ബില്ല് അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തുന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കുമെന്നാണ് ബില്ലില്‍ വ്യക്തമാക്കുന്നത്.  കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. വിവാഹ പ്രായം ഉയര്‍ത്തുമ്പോള്‍ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി വിവാഹനിയമങ്ങള്‍ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തില്‍ ഇത് എഴുതിച്ചേര്‍ക്കും. ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യല്‍ മാരേജ് ആക്‌ട്, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ ഷിപ്പ് ആക്‌ട് – 1956, ഫോറിന്‍ മാരേജ് ആക്‌ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.

    Read More »
  • Top Stories
    Photo of സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

    സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

    ഡൽഹി : സ്ത്രീകളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. അപ്രതീക്ഷിതമായാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.  സഭയിലെ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയാണ് മന്ത്രി സ്മൃതി ഇറാനി ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ലോക്സഭയില്‍ പ്രതിപക്ഷം ബില്ല് വലിച്ച്‌ കീറി പ്രതിഷേധിച്ചു. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ലോക്സഭയിലെ അജണ്ടയില്‍ ഉച്ചയോടെ ഉള്‍പ്പെടുത്തിയാണ് സ്മതി ഇറാനി ബില്ല് അവതരിപ്പിച്ചത്. ബില്ല് 12 മണിയോടെ സഭയിലെ എംപിമാര്‍ക്ക് വിതരണം ചെയ്തിരുന്നു.വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തുന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കുമെന്നാണ് ബില്ലില്‍ വ്യക്തമാക്കുന്നത്. വിവാഹ പ്രായം ഉയര്‍ത്തുമ്പോള്‍ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി വിവാഹനിയമങ്ങള്‍ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തില്‍ ഇത് എഴുതിച്ചേര്‍ക്കും. ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യല്‍ മാരേജ് ആക്‌ട്, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ ഷിപ്പ് ആക്‌ട് – 1956, ഫോറിന്‍ മാരേജ് ആക്‌ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. പ്രതിപക്ഷത്ത് നിന്നും കടുത്ത എതിര്‍പ്പാണ് ബില്ലിനെതിരെ ഉയര്‍ന്നത്.

    Read More »
  • News
    Photo of ചായക്കടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു

    ചായക്കടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു

    പത്തനംതിട്ട : ആനിക്കാട് ചായക്കടയില്‍ സ്‌ഫോടനം. ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.  സ്‌ഫോടനത്തില്‍ ചായക്കട പൂര്‍ണമായി തകര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. സണ്ണി ചാക്കോ, ബേബിച്ചന്‍, പി എം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്‍, ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യില്‍വെച്ചാണ് സ്ഫോടക വസ്തു പൊട്ടിയത്. കിണറ്റിലെ പാറ പൊട്ടിക്കാന്‍ കൊണ്ടുവന്ന സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് പറയുന്നത്. കിണറ്റിലെ പാറ പൊട്ടിക്കുന്ന തൊഴിലാളി ചായക്കടയില്‍ എത്തിയ സമയത്താണ് സ്‌ഫോടനം നടന്നത്. പണിയായുധങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. ചൂടേറ്റ് സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

    Read More »
  • Top Stories
    Photo of രാഷ്ട്രപതി കേരളത്തിൽ

    രാഷ്ട്രപതി കേരളത്തിൽ

    കണ്ണൂര്‍ : രാഷ്ട്രപതിരാംനാഥ് കോവിന്ദ് കേരളത്തിലെത്തി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് 12.35 ഓടെയാണ് രാഷ്‌ട്രപതി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.  കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, ഇന്ത്യന്‍ നാവിക അക്കാദമി റിയര്‍ അഡ്മിറല്‍ എഎന്‍ പ്രമോദ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെവി മിനി എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവര്‍ക്ക് ഒപ്പമാണ് രാഷ്‌ട്രപതി എത്തിയത്. തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ കാസര്‍കോട് പെരിയയില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ രാഷ്ട്രപതിക്കൊപ്പം പെരിയയിലേക്ക് പോയി. ബിരുദദാന ചടങ്ങിന് ശേഷം തിരിച്ച്‌ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊച്ചി നേവല്‍ എയര്‍ബേസിലെത്തും. നാളെ രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാന്‍ഡിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. വ്യാഴാഴ്ച രാവിലെ 10.20ന് കൊച്ചിയില്‍ നിന്ന് തിരിച്ച്‌ 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയില്‍ പിഎന്‍ പണിക്കരുടെ വെങ്കല പ്രതിമയുടെ അനാച്ഛാദനം രാഷ്ട്രപതി നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ രാജ്ഭവനില്‍ നിന്ന് തിരിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 9.50ന് അവിടെ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

    Read More »
  • Top Stories
    Photo of രാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

    രാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

    തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും.  കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. വൈകിട്ട് കാസര്‍ഗോഡ് പെരിയ ക്യാമ്പസ്സില്‍ നടക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതിയുടെ ആദ്യപരിപാടി. വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ അദ്ദേഹം മുഖ്യാതിഥിയാകും. പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം വി ഗോവിന്ദന്‍ എന്നിവരും സംബന്ധിക്കും. 742 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്. തുടര്‍ന്ന് കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി നാളെ നേവല്‍ ബേസില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ദക്ഷിണ നാവിക കമാന്‍ഡിന്റെ പ്രദര്‍ശനം വീക്ഷിക്കുന്ന അദ്ദേഹം വിക്രാന്ത് സെല്ലും സന്ദര്‍ശിക്കും. മറ്റന്നാള്‍ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.

    Read More »
  • News
    Photo of ഗുരുവായൂരപ്പന്റെ ഥാർ ഇനി അമലിന് സ്വന്തം

    ഗുരുവായൂരപ്പന്റെ ഥാർ ഇനി അമലിന് സ്വന്തം

    തൃശ്ശൂർ : ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദിന് തന്നെ കൈമാറാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനം. ഇന്ന് ചേർന്ന ഭരണസമിതി യോഗമാണ് വാഹനം ലേലത്തിൽ വിളിച്ച ആൾക്ക് തന്നെ കൈമാറാൻ തീരുമാനിച്ചത്.15,10,000 രൂപയ്ക്കാണ് അമൽ ഥാർ ലേലംത്തിൽ പിടിച്ചത്. വണ്ടി ലേലത്തിൽ പോയതിനു പിന്നാലെ വിവാദമുയർന്നിരുന്നു. ലേലത്തിൽ ഒരാൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഭരണസമിതി യോഗത്തിൽ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നിലനിന്നിരുന്നത്. അമലിന് വേണ്ടി തൃശ്ശൂർ എയ്യാൽ സ്വദേശിയും ഗുരുവായൂരിൽ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്. ദേവസ്വം ഭരണസമിതി അംഗീകാരം ഇനി ദേവസ്വം കമ്മീഷണർക്ക് കൈമാറും. കമ്മീഷണർ അന്തിമ അനുമതി നൽകിയാൽ അമലിന് ഗുരുവായൂരിൽ നിന്ന് ഥാർ കൊണ്ടുപോകാം.

    Read More »
  • Top Stories
    Photo of ആലപ്പുഴയിൽ ഇന്ന് സര്‍വകക്ഷി യോഗം

    ആലപ്പുഴയിൽ ഇന്ന് സര്‍വകക്ഷി യോഗം

    ആലപ്പുഴ : രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനം പുനസ്ഥാപിക്കാൻ ആലപ്പുഴയിൽ ഇന്ന് സര്‍വകക്ഷി യോഗം ചേരും. വൈകീട്ട് നാലിന് കളക്ടറേറ്റിലാണ് യോഗം. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. ഇന്നലെ നിശ്ചയിച്ച യോഗം ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. രഞ്ജിത്ത് ശ്രീനിവാസന്‍റെ സംസ്കാരച്ചടങ്ങിന്‍റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരം കാട്ടിയെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

    Read More »
Back to top button