Year: 2021
- Top StoriesJuly 23, 20210 135
ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
കൊച്ചി : സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള- കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാരും തീരദേശവാസികളും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More » - Top StoriesJuly 22, 20210 139
കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1589, കോഴിക്കോട് 1568, എറണാകുളം 1512, മലപ്പുറം 1175, പാലക്കാട് 770, തിരുവനന്തപുരം 899, കൊല്ലം 967, കോട്ടയം 722, ആലപ്പുഴ 685, കാസര്‍ഗോഡ് 688, കണ്ണൂര്‍ 470, പത്തനംതിട്ട 423, ഇടുക്കി 291, വയനാട് 275 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 11, തൃശൂര്‍ 9, പാലക്കാട് 8, എറണാകുളം, വയനാട് 7 വീതം, തിരുവനന്തപുരം 6, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 3 വീതം, കോഴിക്കോട് 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 704, കൊല്ലം 847, പത്തനംതിട്ട 329, ആലപ്പുഴ 1287, കോട്ടയം 937, ഇടുക്കി 228, എറണാകുളം 1052, തൃശൂര്‍ 1888, പാലക്കാട് 1013, മലപ്പുറം 1860, കോഴിക്കോട് 1427,…
Read More » - NewsJuly 22, 20210 137
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീംകോടതിയില്‍ കത്ത് നല്‍കി. 2021 ഓഗസ്റ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം വിചാരണ നടപടികള്‍ തടസ്സപ്പെട്ടെന്ന് സ്‌പെഷ്യല്‍ ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു. 124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഷെഡ്യൂള്‍ ചെയ്യുമെന്നും കോടതി അറിയിച്ചു.
Read More » - Top StoriesJuly 22, 20210 146
നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു
കൊച്ചി : പ്രശസ്ത സിനിമാ – നാടക നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം. നാടകലോകത്തു നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങളാണ്. തൃപ്പൂണിത്തുറയില്‍ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു അദ്ദേഹം. ഷൂട്ടിങ്ങ് ഇല്ലാത്ത സമയങ്ങളിൽ അദ്ദേഹം ഈ കടയിലായിരുന്നു ചിലവഴിച്ചിരുന്നത്. വളരെ സാധാരണമായ ജീവിതം നയിച്ചിരുന്ന ഒരു കലാകാരനായിരുന്നു കെടിഎസ് പടന്നയില്‍.
Read More » - Top StoriesJuly 21, 20210 132
കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2246, എറണാകുളം 2220, കോഴിക്കോട് 2129, തൃശൂര്‍ 1962, പാലക്കാട് 954, കൊല്ലം 1164, തിരുവനന്തപുരം 1087, കോട്ടയം 955, ആലപ്പുഴ 956, കണ്ണൂര്‍ 701, കാസര്‍ഗോഡ് 761, പത്തനംതിട്ട 565, വയനാട് 465, ഇടുക്കി 435 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, പാലക്കാട് 13, തൃശൂര്‍ 12, കാസര്‍ഗോഡ് 9, കൊല്ലം 8, പത്തനംതിട്ട 7, എറണാകുളം, വയനാട് 6 വീതം, കോട്ടയം 5, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, കോഴിക്കോട് 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 747, കൊല്ലം 2017, പത്തനംതിട്ട 306, ആലപ്പുഴ 535, കോട്ടയം 664, ഇടുക്കി 262, എറണാകുളം 1600, തൃശൂര്‍ 1583, പാലക്കാട് 1040, മലപ്പുറം…
Read More » - Top StoriesJuly 20, 20210 157
കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,855 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2673, തൃശൂര്‍ 1908, എറണാകുളം 1837, കോഴിക്കോട് 1671, കൊല്ലം 1549, പാലക്കാട് 747, കോട്ടയം 1037, തിരുവനന്തപുരം 976, ആലപ്പുഴ 895, കണ്ണൂര്‍ 780, കാസര്‍ഗോഡ് 616, പത്തനംതിട്ട 495, വയനാട് 437, ഇടുക്കി 234 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്‍, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 451, കൊല്ലം 726, പത്തനംതിട്ട 343, ആലപ്പുഴ 604, കോട്ടയം 525, ഇടുക്കി 278, എറണാകുളം 1091, തൃശൂര്‍ 1479, പാലക്കാട് 1046, മലപ്പുറം 2453, കോഴിക്കോട്…
Read More » - Top StoriesJuly 19, 20210 157
കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 632 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1589, കോഴിക്കോട് 998, തൃശൂര്‍ 985, എറണാകുളം 896, പാലക്കാട് 411, കൊല്ലം 797, തിരുവനന്തപുരം 678, കണ്ണൂര്‍ 553, കാസര്‍ഗോഡ് 628, ആലപ്പുഴ 602, കോട്ടയം 460, വയനാട് 233, പത്തനംതിട്ട 232, ഇടുക്കി 140 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, കാസര്‍ഗോഡ് 10, തൃശൂര്‍, കോഴിക്കോട്, വയനാട് 8 വീതം, കൊല്ലം, പത്തനംതിട്ട, എറണാകുളം 3 വീതം, പാലക്കാട് 2, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,206 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1132, കൊല്ലം 975, പത്തനംതിട്ട 447, ആലപ്പുഴ 605, കോട്ടയം 539, ഇടുക്കി 196, എറണാകുളം 1197, തൃശൂര്‍ 1429, പാലക്കാട് 799, മലപ്പുറം 2504, കോഴിക്കോട് 1718, വയനാട് 426, കണ്ണൂര്‍ 682, കാസര്‍ഗോഡ്…
Read More » - Top StoriesJuly 19, 20210 136
സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങളിൽ ഇളവുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്‌കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്‍ കര്‍ശന പൊലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് മലപ്പുറം ജില്ല കളക്ടര്‍ അറിയിച്ചു. പള്ളിയിലെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കണം. ബലികര്‍മ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേര്‍ മാത്രമേ കൂടാന്‍ പാടുള്ളൂ. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
Read More » - Top StoriesJuly 17, 20210 133
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ബക്രീദ് പ്രമാണിച്ചാണ് ഇളവുകൾ നൽകിയിട്ടുള്ളത്. നിലവിൽ കടകൾ തുറക്കാൻ അനുമതിയില്ലാത്ത ഡി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ അനുമതി നൽകും. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, എന്നിവ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കാം. എ, ബി വിഭാഗങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ഒരു ഡോസ് വാക്സിൻ എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി ഹെയർ സ്റ്റൈലിങ്ങിനായി തുറക്കാം. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകും. ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്കാണ് പ്രവേശനം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണം.
Read More » - Top StoriesJuly 17, 20210 163
കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,52,11,041 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,269 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 742 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 2087, മലപ്പുറം 1983, എറണാകുളം 1877, തൃശൂര്‍ 1742, കൊല്ലം 1299, പാലക്കാട് 714, കണ്ണൂര്‍ 980, തിരുവനന്തപുരം 945, കോട്ടയം 842, ആലപ്പുഴ 817, കാസര്‍ഗോഡ് 713, പത്തനംതിട്ട 491, വയനാട് 477, ഇടുക്കി 302 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കാസര്‍ഗോഡ് 14, തൃശൂര്‍ 10, വയനാട് 8, പാലക്കാട് 6, കോട്ടയം, എറണാകുളം, കോഴിക്കോട് 3 വീതം, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,197 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1112, കൊല്ലം 895, പത്തനംതിട്ട 509, ആലപ്പുഴ 639, കോട്ടയം 525, ഇടുക്കി 189, എറണാകുളം 1112, തൃശൂര്‍ 1432, പാലക്കാട്…
Read More »