Year: 2021

  • Top Stories
    Photo of കശ്‍മീരിൽ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ടു സൈനികര്‍ക്ക് വീരമൃത്യു

    കശ്‍മീരിൽ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ടു സൈനികര്‍ക്ക് വീരമൃത്യു

    ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശി നായിക് സുബേദാര്‍ എം.ശ്രീജിത്ത് ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡി ആണ് മരിച്ച രണ്ടാമത്തെ സൈനികന്‍. വ്യാഴാഴ്ച രാത്രിയോടെ രജൗരി ജില്ലയിലെ സുന്ദര്‍ഭനി സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ പക്കല്‍ നിന്നും എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 15,600 പേർക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 15,600 പേർക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 15,600 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂർ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂർ 962, ആലപ്പുഴ 863, കാസർഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂർ 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂർ 889, ആലപ്പുഴ 848, കാസർഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 74 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 22, കാസർഗോഡ് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂർ, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂർ 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട്…

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,35,56,158 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,263 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1470, കോഴിക്കോട് 1334, തൃശൂര്‍ 1230, പാലക്കാട് 748, കൊല്ലം 1103, എറണാകുളം 1092, തിരുവനന്തപുരം 995, കണ്ണൂര്‍ 693, ആലപ്പുഴ 668, കാസര്‍ഗോഡ് 579, കോട്ടയം 539, പത്തനംതിട്ട 291, വയനാട് 269, ഇടുക്കി 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കാസര്‍ഗോഡ് 10, തൃശൂര്‍ 7, എറണാകുളം 6, കൊല്ലം, പാലക്കാട് 5 വീതം, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,551 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1254, കൊല്ലം 1289, പത്തനംതിട്ട 413, ആലപ്പുഴ 685, കോട്ടയം 438, ഇടുക്കി 285, എറണാകുളം 1082, തൃശൂര്‍ 1528, പാലക്കാട് 1037, മലപ്പുറം 1295, കോഴിക്കോട് 897, വയനാട് 300, കണ്ണൂര്‍ 538,…

    Read More »
  • Top Stories
    Photo of ഇന്ധനവില ഇന്നും കൂട്ടി

    ഇന്ധനവില ഇന്നും കൂട്ടി

    കൊച്ചി : ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോൾ വില 101 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി. കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസൽ 94.95 രൂപയുമായി.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,34,38,111 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,677 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 659 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1591, തൃശൂര്‍ 1443, എറണാകുളം 1259, തിരുവനന്തപുരം 1011, പാലക്കാട് 687, കൊല്ലം 1088, കോഴിക്കോട് 1064, ആലപ്പുഴ 728, കാസര്‍ഗോഡ് 673, കണ്ണൂര്‍ 603, കോട്ടയം 554, പത്തനംതിട്ട 399, വയനാട് 316, ഇടുക്കി 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കാസര്‍ഗോഡ് 8, പാലക്കാട്, വയനാട് 7 വീതം, പത്തനംതിട്ട 6, കൊല്ലം 3, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,515 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1471, കൊല്ലം 1140, പത്തനംതിട്ട 479, ആലപ്പുഴ 759, കോട്ടയം 425, ഇടുക്കി 267, എറണാകുളം 1172, തൃശൂര്‍ 1856, പാലക്കാട് 1183, മലപ്പുറം 1535, കോഴിക്കോട് 814, വയനാട് 274, കണ്ണൂര്‍ 502, കാസര്‍ഗോഡ് 638…

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,33,18,214 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1510, കൊല്ലം 1265, കോഴിക്കോട് 1167, തൃശൂര്‍ 1165, എറണാകുളം 1091, തിരുവനന്തപുരം 1005, പാലക്കാട് 723, ആലപ്പുഴ 712, കണ്ണൂര്‍ 641, കാസര്‍ഗോഡ് 702, കോട്ടയം 531, പത്തനംതിട്ട 363, വയനാട് 285, ഇടുക്കി 203 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പത്തനംതിട്ട 7, വയനാട് 6, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം, എറണാകുളം 4 വീതം, തൃശൂര്‍ 3, കാസര്‍ഗോഡ് 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1647, കൊല്ലം 990, പത്തനംതിട്ട 336, ആലപ്പുഴ 766, കോട്ടയം 364, ഇടുക്കി 127, എറണാകുളം 1194, തൃശൂര്‍ 1154, പാലക്കാട് 1192, മലപ്പുറം 841, കോഴിക്കോട് 554, വയനാട് 114, കണ്ണൂര്‍…

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,093 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1668, കൊല്ലം 1505, തൃശൂര്‍ 1479, എറണാകുളം 1346, പാലക്കാട് 834, തിരുവനന്തപുരം 1128, കോഴിക്കോട് 1179, ആലപ്പുഴ 742, കണ്ണൂര്‍ 672, കോട്ടയം 555, കാസര്‍ഗോഡ് 558, പത്തനംതിട്ട 455, ഇടുക്കി 278, വയനാട് 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 12, കാസര്‍ഗോഡ് 9, തിരുവനന്തപുരം, കൊല്ലം 7 വീതം, പത്തനംതിട്ട 6, കോട്ടയം, കോഴിക്കോട് 4 വീതം, എറണാകുളം, വയനാട് 3 വീതം, ഇടുക്കി, തൃശൂര്‍ 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂര്‍ 1162, പാലക്കാട് 1005, മലപ്പുറം 923,…

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1011, തൃശൂര്‍ 934, കൊല്ലം 829, മലപ്പുറം 811, കോഴിക്കോട് 757, എറണാകുളം 687, പാലക്കാട് 384, കാസര്‍ഗോഡ് 495, ആലപ്പുഴ 439, കണ്ണൂര്‍ 399, കോട്ടയം 284, പത്തനംതിട്ട 181, വയനാട് 166, ഇടുക്കി 86 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കാസര്‍ഗോഡ് 9, എറണാകുളം 8, തിരുവനന്തപുരം 5, കൊല്ലം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1593, കൊല്ലം 1306, പത്തനംതിട്ട 438, ആലപ്പുഴ 711, കോട്ടയം 523, ഇടുക്കി 393, എറണാകുളം 1221, തൃശൂര്‍ 1108, പാലക്കാട് 1018, മലപ്പുറം 1104, കോഴിക്കോട് 965, വയനാട് 263, കണ്ണൂര്‍ 391,…

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,27,24,272 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,879 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,236 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 566 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1313, കൊല്ലം 1112, എറണാകുളം 1081, മലപ്പുറം 1073, കോഴിക്കോട് 1026, പാലക്കാട് 627, തൃശൂര്‍ 937, കാസര്‍ഗോഡ് 663, ആലപ്പുഴ 644, കണ്ണൂര്‍ 516, കോട്ടയം 409, പത്തനംതിട്ട 333, ഇടുക്കി 262, വയനാട് 240 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 6, തിരുവനന്തപുരം, എറണാകുളം 5 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 4 വീതം, കൊല്ലം, തൃശൂര്‍ 3 വീതം, കോട്ടയം 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,351 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1734, കൊല്ലം 1013, പത്തനംതിട്ട 389, ആലപ്പുഴ 783, കോട്ടയം 530, ഇടുക്കി 405, എറണാകുളം 1532, തൃശൂര്‍ 1158, പാലക്കാട് 1232, മലപ്പുറം 1290, കോഴിക്കോട് 1049, വയനാട് 229,…

    Read More »
  • News
    Photo of അമ്മ മകളെ കഴുത്ത് ഞെരിച്ചു കൊന്നു

    അമ്മ മകളെ കഴുത്ത് ഞെരിച്ചു കൊന്നു

    കോട്ടയം : മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. പന്ത്രണ്ടുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്. കുട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ലൈജീന മകളെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം കിണറ്റില്‍ ചാടിയ ലൈജീനയെ രക്ഷിച്ചു. ഭർത്താവ് ഷെമീര്‍ വിദേശത്താണ്.

    Read More »
Back to top button