Year: 2021
- News
രഞ്ജിത്ത് ശ്രീനിവാസിന്റെ മൃതദേഹം സംസ്കരിച്ചു
ആലപ്പുഴ : ബി.ജെ.പി. നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. വലിയഴീക്കലിലെ കുടുംബവീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അനുജൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സംസ്കാരച്ചടങ്ങിന് എത്തിച്ചേർന്നിരുന്നു. രഞ്ജിത്തിന്റെ മൃതദേഹം വലിയഴീക്കലുള്ള കുടുംബവീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരകണക്കിനാളുകളാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. കേന്ദ്രസഹമന്ത്രി നിത്യാനന്ദ റോയ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിച്ചു. ജില്ലാ കോടതിക്കു മുന്നിലെ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വെള്ളക്കിണറിലെ വീട്ടിലേക്ക് എത്തിച്ചു. പിന്നീട് സംസ്കാര ചടങ്ങുകൾക്കായി കുടുംബവീടായ വലയഴീക്കലിൽ എത്തിക്കുകയായിരുന്നു. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
Read More » - News
സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കില്ലന്ന് ബിജെപി
ആലപ്പുഴ : ആലപ്പുഴയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് ബിജെപിയുടെ വിട്ടുനില്‍ക്കല്‍. രഞ്ജിത്തിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുന്ന സമയമായതിനാല്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാന്‍ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയില്‍ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സര്‍വകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. രഞ്ജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം ബോധപൂര്‍വം വൈകിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ‘ബിജെപി സമാധാനത്തിന് എതിരല്ല. ബിജെപിക്ക് കൂടി സൗകര്യപ്രദമായ ദിവസം സര്‍വകക്ഷിയോഗം തീരുമാനിച്ചാല്‍ പങ്കെടുക്കുന്നത് ആലോചിക്കും. സര്‍ക്കാര്‍ എസ്.ഡിപി.ഐക്ക് ഒപ്പമാണ്’. അവരുടെ സൗകര്യത്തിനാണ് സമാധാനയോഗം ഇന്ന് വിളിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Read More » - News
സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ അക്രമണം
ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ അക്രമണം. കനത്ത പൊലീസ് കാവലിനിടയിലും ഇന്നലെ രാത്രി ആലപ്പുഴയിലാണ് ഗുണ്ടാ ആക്രമണം നടന്നത്. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ നേതാവ് ടെമ്പർ ബിനുവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് കാരണമെന്നാണ് നിഗമനം. 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കവെയാണ് ജില്ലയിൽ ഗുണ്ടാ ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരുസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന വിമര്‍ശനം ശക്തമാണ്. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു.
Read More »