Year: 2021
- News
പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; പൊലീസുകാരനെ പിരിച്ചുവിട്ടു
കണ്ണൂര്‍ : മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ എന്‍ ശ്രീകാന്തിനെയാണ് പിരിച്ചുവിട്ടത്. പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍ നിന്നും അര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ ഗോകുല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തു. ഈ കാര്‍ഡ് ശ്രീകാന്ത് കൈക്കലാക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയില്‍ നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മനസ്സിലാക്കി. ഇതിനുശേഷം 9500 രൂപ പിന്‍വലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കണ്ടെത്തിയത്. പണം നഷ്ടമായത് മനസ്സിലാക്കിയ യുവതി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read More » - News
കോട്ടയത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം : ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി. മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് റോസന്ന. പുലര്‍ച്ചെയാണ് സംഭവം. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നി അകത്തു കടന്നു നോക്കുകയായിരുന്നു. സിജി രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
Read More » - News
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘം യുവാവിനെ വീടുകയറി ആക്രമിച്ചു. നെയ്യാറ്റിന്‍കര ആറാലും മൂട് സ്വദേശി ഓട്ടോറിക്ഷ തൊഴിലാളിയായ സുനിലിനെയാണ് ആക്രമിച്ചത്. ആക്രമത്തിൽ സുനിലിന് തലക്ക് പരിക്കേറ്റു. രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഗുണ്ട സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സുനിലും ആക്രമിച്ച സംഘവും തമ്മില്‍ അടുത്തിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാകും ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു മാസത്തിനിടെ 30 ലേറെ ഗുണ്ടാ ആക്രമണമാണ് തിരുവനന്തപുരത്ത് ഉണ്ടായത്.
Read More »