Year: 2022

  • Top Stories
    Photo of മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായ് ശബരിമല നട തുറന്നു

    മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായ് ശബരിമല നട തുറന്നു

    പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന്‍ഭദ്രദീപം തെളിയിച്ചു . തുടര്‍ന്ന്‍ പുതിയ ശബരിമല മാളികപ്പുറം മേല്ശാന്തി മാരുടെ സ്ഥാനാരോഹണവും നടന്നു . കൊവിഡ് നിയന്ത്രണങ്ങളുടെ രണ്ട്വര്‍ഷങ്ങള്‍ക്ക് ശേഷം യാതൊരു നിയന്ത്രണങ്ങലളുമില്ലാത്ത തീര്‍ത്ഥാടന കാലത്തിനാണ് തുടക്കമായിരിക്കുന്നത്. പമ്പയിലും സന്നിദാനത്തും സാമാന്യം നല്ല ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത് . https://www.youtube.com/watch?v=COD8rWnlfis

    Read More »
  • Top Stories
    Photo of എം സി ജോസഫൈന്‍ അന്തരിച്ചു

    എം സി ജോസഫൈന്‍ അന്തരിച്ചു

    കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ ദിവസം രാത്രിയോടെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

    Read More »
  • Top Stories
    Photo of കണ്ണൂര്‍ വി സി: നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു

    കണ്ണൂര്‍ വി സി: നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു

    കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ സര്‍ക്കാരിന് ആശ്വാസം. വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു. വിസി പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. വിസി നിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാര്‍ നടപടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പുതിയ നിയമനമല്ല മറിച്ച്‌ പുനര്‍ നിയമനമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്നമായി കോടതി പരിഗണിച്ചത് ആദ്യ നിയമനവും പുനര്‍ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ്. ആദ്യ നിയമനത്തിലാണ് പ്രായപരിധി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. സെര്‍ച്ച്‌ കമ്മറ്റി അടക്കമുള്ള കാര്യങ്ങള്‍ വേണ്ടത് ആദ്യ നിയമനത്തിലാണ്. പുനര്‍ നിയമനത്തിലും ഇതേ മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരാകരിച്ചത്. പുനര്‍ നിയമനത്തില്‍ സെര്‍ച്ച്‌ കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിലയിരുത്തല്‍. കണ്ണൂര്‍ വിസി പുനര്‍നിയമനം സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെ കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയും നേരത്തേ ലോകായുക്തയും തള്ളിക്കളഞ്ഞിരുന്നു.

    Read More »
  • Top Stories
    Photo of കെ.പി.എ.സി ലളിത അന്തരിച്ചു

    കെ.പി.എ.സി ലളിത അന്തരിച്ചു

    തിരുവനന്തപുരം : പ്രശസ്ത നടി കെ.പി.എ.സി ലളിത അന്തരിച്ചു.  74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 8655 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 8655 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343, വയനാട് 332, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,09,925 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4382 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 679 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 99,424 കോവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 108 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 193 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,338 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 660 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,707 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5811, കൊല്ലം 1540, പത്തനംതിട്ട 542, ആലപ്പുഴ 1360, കോട്ടയം 2680, ഇടുക്കി 743, എറണാകുളം 2783, തൃശൂര്‍ 1832, പാലക്കാട് 821, മലപ്പുറം 1183, കോഴിക്കോട് 1420, വയനാട് 780, കണ്ണൂര്‍ 950, കാസര്‍ഗോഡ് 262 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,424 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,85,477 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • News
    Photo of യുവാവും വീട്ടമ്മയും ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

    യുവാവും വീട്ടമ്മയും ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

    തൃശ്ശൂർ : തൃശ്ശുരിലെ ഹോട്ടല്‍ മുറിയില്‍ യുവാവും വീട്ടമ്മയും തൂങ്ങി മരിച്ച നിലയില്‍. ഒളിക്കര സ്വദേശി റിജോ, കാര്യാട്ടുകര സ്വദേശിനി സംഗീത എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയുടെ ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്.

    Read More »
  • Top Stories
    Photo of അസമിലെ പിടികിട്ടാപ്പുള്ളി കേരളത്തിൽ പിടിയിൽ

    അസമിലെ പിടികിട്ടാപ്പുള്ളി കേരളത്തിൽ പിടിയിൽ

    മലപ്പുറം : അസമിലെ പിടികിട്ടാപ്പുള്ളി കേരളത്തിൽ പിടിയിൽ. അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി സോനിത്പുർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇവർ. കാണ്ടാമൃഗത്തെയടക്കം നിരവധി മൃഗങ്ങളെ വേട്ടയാടിയ കേസുകളിൽ പ്രതിയാണ് ഇയാൾ. അസം പോലീസ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികൾക്കൊപ്പം ഇയാൾ കേരളത്തിലേക്ക് കടന്നു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പോലീസിന് ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടി. തുടർന്ന് അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ ബന്ധുക്കളെ ഫോണിൽ വിളിച്ചതോടെയാണ് കേരളത്തിലുണ്ടെന്ന് മനസ്സിലായത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പോലീസിന്റെ സഹായം തേടി. തുടർന്ന് കേരള പോലീസ് നിലമ്പൂരിൽ നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കുമെന്നാണ് വിവരം.

    Read More »
  • News
    Photo of കോട്ടയം പ്രദീപ് അന്തരിച്ചു

    കോട്ടയം പ്രദീപ് അന്തരിച്ചു

    കോട്ടയം : പ്രശസ്ത നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ്‌ പത്താം വയസ്സില്‍ എന്‍ എന്‍ പിള്ളയുടെ “ഈശ്വരന്‍ അറസ്റ്റില്‍” എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് കലാജീവിതം തുടങ്ങിയത്.  1999 ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് കോട്ടയം പ്രദീപ്‌ ആദ്യം സിനിമാ ക്യാമറയ്‌ക്ക് മുന്നില്‍ വരുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 12,223 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 12,223 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസര്‍ഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,887 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 765 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,13,798 കോവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,019 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,046 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1056 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,906 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1956, കൊല്ലം 3182, പത്തനംതിട്ട 605, ആലപ്പുഴ 1577, കോട്ടയം 2713, ഇടുക്കി 1220, എറണാകുളം 3514, തൃശൂര്‍ 1402, പാലക്കാട് 1115, മലപ്പുറം 1300, കോഴിക്കോട് 1563, വയനാട് 511, കണ്ണൂര്‍ 966, കാസര്‍ഗോഡ് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,798 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,62,770 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • News
    Photo of പ്ലസ്ടു വിദ്യാര്‍ത്ഥി ഹോട്ടലിൽ തൂങ്ങിമരിച്ചു

    പ്ലസ്ടു വിദ്യാര്‍ത്ഥി ഹോട്ടലിൽ തൂങ്ങിമരിച്ചു

    പത്തനംതിട്ട : പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു താമസം. പത്തനംതിട്ട കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞ മാസം മൂന്നിനാണ് അലോന്‍സോ റൂമെടുത്തിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button