Top Stories
കെ റയില്‍: പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം നഷ്ടപരിഹാരത്തിനൊപ്പം 1.6 ലക്ഷം രൂപയും നല്‍കും.
വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രര്‍ക്ക്, നഷ്ടപരിഹാരവും 5 സെന്‍റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും. അല്ലെങ്കില്‍, നഷ്ടപരിഹാരവും 5 സെന്‍റ് ഭൂമിയും 4 ലക്ഷം രൂപയും. അല്ലെങ്കില്‍, നഷ്ടപരിഹാരവും 10 ലക്ഷം രൂപയും (6 ലക്ഷം രൂപയും നാല് ലക്ഷം രൂപയും).
കാലിത്തൊഴുത്തു പൊളിച്ചു നീക്കിയാല്‍ നഷ്ടപരിഹാരമായ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നല്‍കും.
വാണിജ്യ സ്ഥാപനം നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരത്തിനൊപ്പം 50,000 രൂപ നല്‍കും. വാടകക്കെട്ടിടത്തിലാണെങ്കില്‍ – 2 ലക്ഷം രൂപ നൽകും.
വാസസ്ഥലം നഷ്ടമായ വാടകക്കാര്‍ക്ക് – 50,000 രൂപ നൽകും.
സ്ഥലം നഷ്ടപ്പെടുന്നവരില്‍ യോഗ്യരായവര്‍ക്കു നിയമനങ്ങളില്‍ മുന്‍ഗണന നല്‍കും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് വാര്‍ത്താക്കുറിപ്പായി ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്.