Top Stories
സില്‍വര്‍ലൈന്‍ പിന്തുണ: മുഖ്യമന്ത്രി തിരുവനന്തപുരത്ത് പൗരപ്രമുഖരെ കാണും
തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തിരുവനന്തപുരത്ത് പൗരപ്രമുഖരെ കാണും. രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍,പൗര പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കും.
ഇന്ന് രാവിലെ 11ന് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം നടക്കുക. സില്‍വര്‍ ലൈന്‍ ബാധിക്കുന്ന 11 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് പദ്ധതി. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നത്.