Top Stories
രാജ്യത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.15,389പേര്‍ രോഗമുക്തരായി. 534പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. 4.18 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
2,14,004പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 3,43,21,803 പേര്‍ രോഗമുക്തരായി. 4.82,551പേരാണ് മരിച്ചത്. 147.72പേര്‍ക്ക് രാജ്യത്ത് ഇതിനോടകം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും ബംഗാളിലും കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 18,466പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 66,308 ആയി. ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 653 ആയി. മുംബൈയിലാണ് കൂടുതല്‍ കോവിഡ്, ഒമൈക്രോണ്‍ രോഗികളുള്ളത്. ബംഗാളില്‍ 9,073 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.