News
പാലക്കാട് സ്ത്രീ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
പാലക്കാട് : പുതുനഗരം ചോറക്കോട് സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റോഡരികിലാണ് സ്ത്രീയുടെ മൃതേദഹം കണ്ടെത്തിയത്. 40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു.
കൊല്ലപ്പെട്ടത് തമിഴ്നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം. ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന് പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.