News

ധീരജിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് നിഖില്‍ പൈലി

കൊച്ചി : ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് യൂത്ത് കോണ്‍​ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി. പൊലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.

സംഭവത്തിൽ നാല് കെഎസ് യു  പ്രവർത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ആണ്. അക്രമത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ  അടിസ്ഥാനത്തില്‍ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.  ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ആറ് ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button