News
എൻ. കെ പ്രേമചന്ദ്രൻ എം.പി യുടെ വാഹനത്തിനുനേരെ ആക്രമണം
കൊല്ലം : ചവറയിൽ എൻ. കെ പ്രേമചന്ദ്രൻ എം.പി യുടെ വാഹനത്തിനുനേരെ എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. കൊല്ലത്തു നിന്നും ചവറയിൽ ടൈറ്റാനിയം എംപ്ലോയിസ് യൂണിയൻ (UTUC) ന്റെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.പി. പ്രകടനവുമായി എത്തിയ എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ യാതൊരു പ്രകോപനവും കൂടാതെ പ്രേമചന്ദ്രന്റെ വാഹനം ആക്രമിക്കുകയായിരുന്നു.
പോലീസ് നോക്കി നിൽക്കെയാണ് സംഭവം നടന്നത്. ഈ സമയം കാറിലുണ്ടായിരുന്ന എം.പി പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ചവറ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടില്ല. സംഭവത്തിൽ ആർഎസ്പി പ്രവർത്തകരാരും പരാതിപ്പെട്ടിട്ടില്ല എന്നാണ് കേസെടുക്കാത്തത്തിൽ പോലീസിന്റെ വാദം.