Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 1.68 ലക്ഷം പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും ഒന്നരലക്ഷത്തിന് മുകളില്‍ പ്രതിദിന കോവിഡ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 69,959 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏതാനും ദിവസമായി ഒന്നരലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം.
24 മണിക്കൂറിനിടെ 277 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 8,21,446 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി10.64 ശതമാനമാണ്. ഒമൈക്രോണ്‍ കേസുകള്‍ 4461 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.