Top Stories
ഭക്തസഹസ്രങ്ങള്‍ക്ക് ദർശന പുണ്യമേകി മകരജ്യോതി തെളിഞ്ഞു
പത്തനംതിട്ട : ഭക്തസഹസ്രങ്ങള്‍ക്ക് ദർശന പുണ്യമേകി പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകുന്നേരം 6.38 ഓടെ സന്നിദാനത്തെത്തിയ തിരുവാഭരണം ചാർത്തി 6. 30 ഓടെ നടതുറന്ന് ദീപാരാധന നടന്നു. സർവാഭരണവിഭൂഷിതനായ അയ്യനെ ഭക്തജനസഹസ്രങ്ങൾ ദർശിച്ച സമയം പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു.
75,000 തീര്‍ത്ഥാടകരെയാണ് നിയന്ത്രണങ്ങളോടെ സന്നിധാനത്ത് ഇന്ന് പ്രവേശിപ്പിച്ചത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളില്‍ മകരജ്യോതി കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. പക്ഷേ പര്‍ണ്ണശാലകള്‍ കെട്ടാന്‍ ആരേയും പൊലീസ് അനുവാദിച്ചില്ല. പുല്ലുമേട്ടില്‍ ഇത്തവണയും ഭക്തര്‍ക്ക് വിലക്കിയരുന്നു.