Top Stories
നടിയെ ആക്രമിച്ച കേസിലെ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരായ ഗൂഢാലോചന കേസിലെ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന. ആളുടെ ഫോട്ടോ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ബാലചന്ദ്രകുമാറിന്റെ കയ്യിലുള്ള ശബ്ദ സാമ്പിള്‍ സംശയിക്കുന്ന വ്യവസായിയുടെ ശബ്ദ സാമ്പിളുമായി പരിശോധന നടത്തും.
അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി അജ്ഞാതനായ വിഐപിയെയാണ് സംവിധാകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞത്. 2017 നവംബര്‍ 15ന് ദിലീപിന്റെ വീട്ടിലെത്തിയ ആളാണ് സുഹൃത്തായ വ്യവസായി. നടന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പല അഭ്യൂഹനങ്ങളും പുറത്തുവന്നിരുന്നു. ദിലീപുമായി വിഐപിക്ക് വിദേശത്ത് വ്യവസായ നിക്ഷേപമുണ്ടന്നും വിവരങ്ങളുണ്ട്.