Top Stories

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ടു

കോട്ടയം : കോട്ടയം ന​ഗരത്തില്‍ യുവാവിനെ തല്ലിക്കൊല്ലാറാക്കി പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. പോലീസുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവാവ് മരണപ്പെട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിനെ  മൃതപ്രായനാക്കി കൊലയാളി തന്നെ കൊണ്ടുവന്നിട്ടത്. വിമല​ഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ​ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെടി ജോമോനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടൊണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷാന്‍ ബാബുവിനെ തല്ലി അവശനാക്കിയ നിലയില്‍ ജോമോന്‍ തന്നെയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാന്‍ ​ഗുണ്ടാ സംഘത്തില്‍പ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പൊലീസിനോട് പറയുകയായിരുന്നു. ശേഷം ജോമോനെ പൊലീസ് പിടികൂടി. ഷാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ​

​ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമം. കത്തിക്കുത്ത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജോമോന്‍. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ ഷാന്റെ പേരില്‍ കേസുകളൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button