Top Stories

സംസ്ഥാനത്ത് കൂടുതൽ ജില്ലകൾ സി കാറ്റഗറിയിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്.

സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. തിയറ്റര്‍, ജിംനേഷ്യം എന്നിവ അടച്ചിടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്ററിനു മാത്രമേ നേരിട്ടുള്ള ക്ലാസ് ഉണ്ടാവൂ. ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല.

ആശുപത്രിയില്‍ ആകെ ചികിത്സയിലുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആകുമ്പോഴാണ്‌ ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ വരിക. നിലവില്‍ കാറ്റഗറി തിരിച്ച്‌ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിനരോഗികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

കോവിഡ് വ്യാപനം വീണ്ടും കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു. രോഗപ്പകര്‍ച്ച സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button