ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഏഴുലക്ഷം കടന്നു
ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം ഏഴുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 467 പേർ മരിച്ചു. രാജ്യത്തെ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 7,19,665 ആയി. നിലവിൽ 2,59,557 സജീവ കേസുകളാണ് രാജ്യത്തുള്ളത്.4,39,948 പേർ രാജ്യത്ത് രോഗമുക്തി നേടി. 20,160 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചു മരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 2,11,987 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 9026 പേർ മരിച്ചു. 87,699 ആക്ടീവ് കേസുകളുണ്ട് സംസ്ഥാനത്ത്. 1,15,262 പേർ ഇതുവരെ രോഗമുക്തി നേടി.
തമിഴ്നാടും ഡൽഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,14,978 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 66,571 പേർ രോഗമുക്തി നേടിയപ്പോൾ 46,836 സജീവ കേസുകളും സംസ്ഥാനത്തുണ്ട്. തമിഴ്നാട്ടിൽ ഇതുവരെ 1,571 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്.
ഡൽഹിയിൽ 1,00,823 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 72,088 പേർ രോഗമുക്തി നേടി. 25,620 സജീവ കേസുകളുണ്ട്. ഇതുവരെ 3,115 പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്.
രാജ്യത്ത് കോവിഡ് പരിശോധന ഒരു കോടി പിന്നിട്ടു. 24 മണിക്കൂറില്‍ 3.46 ലക്ഷം പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ പരിശോധന 1,01,35,525 ആയി.