Month: January 2022

  • News
    Photo of ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

    ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

    കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. അത് വരെ ദിലീപിന്‍റെ അറസ്റ്റുണ്ടാകുമോ എന്ന് കോടതി ആരാഞ്ഞപ്പോള്‍, ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹര്‍ജി പരിഗണിക്കും. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് തന്നെ കോടതിയില്‍ ഹാജരായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും കേസിന്‍റെ പേരില്‍ തന്നെ അനാവശ്യമായി പോലീസ് പീഡിപ്പിക്കുകയാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

    Read More »
  • Top Stories
    Photo of കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് സിസ്‌റ്റര്‍ അനുപമ

    കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് സിസ്‌റ്റര്‍ അനുപമ

    കോട്ടയം : കന്യസ്ത്രീയെ ബലാൽസഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെവിട്ട കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്‌റ്റര്‍ അനുപമ. ഇരയായ  സിസ്റ്റര്‍ക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിസ്റ്റര്‍ അനുപമയടക്കമുള്ള കന്യാസ്ത്രീകള്‍ വിതുമ്പിക്കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പണവും സ്വാധീനവുമുള്ളവര്‍ക്ക് എല്ലാം നടക്കുമെന്നതാണ് വിധിയില്‍ നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനവുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങള്‍ക്ക് ഒപ്പം നിന്നെങ്കിലും കോടതിയില്‍ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസില്‍ തീര്‍ച്ചയായും അപ്പീല്‍ പോകുമെന്നും മഠത്തില്‍ നിന്ന് തന്നെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകള്‍ ആവര്‍ത്തിച്ചു. മഠത്തിനുള്ളിൽ തങ്ങൾ സുരക്ഷിതരല്ലെന്നും അവർ പ്രതികരിച്ചു.

    Read More »
  • Top Stories
    Photo of ‘കോടതി മുറിക്കുളളില്‍വച്ച്‌ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം’ സിസ്റ്റർ ലൂസി

    ‘കോടതി മുറിക്കുളളില്‍വച്ച്‌ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം’ സിസ്റ്റർ ലൂസി

    കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം വിചാരണ കോടതിയുടെ വിധിയില്‍ കടുത്ത നിരാശയുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ‘കോടതി മുറിക്കുളളില്‍വച്ച്‌ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം!’ എന്നാണ് ഫേസ്ബുക്കിലൂടെ വിധിപ്രസ്താവത്തെ സിസ്റ്റര്‍ ലൂസി കളപ്പുര വിശേഷിപ്പിത്. സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേല്‍ കോടതി തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തും. നീതിയും സത്യവും പുലരുമെന്നും സിസ്റ്റര്‍ക്കൊപ്പമുളള പോരാട്ടം ഇനിയും തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

    Read More »
  • Top Stories
    Photo of വിധി കേട്ട ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു

    വിധി കേട്ട ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു

    കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധി കേട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു അഭിഭാഷകരെ കെട്ടിപ്പിടിച്ചു. ബിഷപ്പിന്റെ  അനുയായികള്‍ കോടതി വളപ്പില്‍ മധുരവിതരണം നടത്തി. അഭിഭാഷകരെ കണ്ട് ബിഷപ്പ് നന്ദിയും അറിയിച്ചു. കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍, ദൈവത്തിന് സ്തുതി എന്നുമാത്രമാണ് ഫ്രാങ്കോ പ്രതികരിച്ചത്. കോടതി വിധി പുറത്തുവന്നയുടന്‍ ജലന്ധര്‍ രൂപത ബിഷപ്പിനൊപ്പം നിന്നവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പും കോട്ടയത്ത് വിതരണം ചെയ്തു. ജലന്ധര്‍ രൂപത പിആര്‍ഒയുടെ വാര്‍ത്താക്കുറിപ്പാണ് വിതരണം ചെയ്തത്. കേസില്‍ ഫ്രാങ്കോ നിരപരാധിയാണെന്ന് സഭയ്ക്ക് ഉറപ്പുണ്ടായിരുന്നു എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് പ്രസ്താവിച്ച കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.

    Read More »
  • Top Stories
    Photo of ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ

    ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ

    കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീയുടെ പരാതിയിലുണ്ടായിരുന്നു. 2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. ജൂൺ 27-ന് അവർ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പിറ്റേദിവസം തന്നെ പോലീസ് പരാതിയിൽ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാൽ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നൽകി. കേസിൽനിന്ന് പിന്മാറാൻ രൂപത അധികാരികൾ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണസംഘം ഡൽഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. 2018 സെപ്റ്റംബർ 21-ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി.പാലാ കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാൻഡ് ചെയ്തു. 5968-ാം നമ്പർ തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ഫ്രാങ്കോ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്.  രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം 2018 ഒക്ടോബർ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുവദിച്ചു. കേസിൽ ആകെ 83 സാക്ഷികളാണുള്ളത്. ഇതിൽ 39 വേരെ വിചാരണയ്ക്കിടെ വിസ്തരിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. ഫ്രാങ്കോയുടെ മൊബൈൽഫോൺ, ലാപ്ടോപ്പ് അടക്കുള്ളവ നിർണായക തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

    Read More »
  • Top Stories
    Photo of രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 2.64 കോവിഡ് രോഗികൾ

    രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 2.64 കോവിഡ് രോഗികൾ

    ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പിടിമുറുക്കുന്നു. 24 മണിക്കൂറിനുള്ളിൽ 2,64,202 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമാണ്.  കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി. 1,09,345 പേര്‍ ഇന്നലെ രോഗമുക്തി നേടി. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗികൾ മഹാരാഷ്ട്രയിലാണ്.  24 മണിക്കൂറിനിടെ 46,406 പേര്‍ക്കാണ് രോഗബാധ. മുംബൈയിലാണ് കൂടുതല്‍ രോഗികള്‍. മുംബൈയില്‍ 13,702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 95,123 ആയി.

    Read More »
  • Top Stories
    Photo of മകരവിളക്കിനൊരുങ്ങി ശബരിമല

    മകരവിളക്കിനൊരുങ്ങി ശബരിമല

    ശബരിമല : പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതിയുടെ ദർശന പുണ്യം നേടാനുള്ള അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് ഇന്ന് വിരാമമാകും. തിരുവാഭരണ ശോഭയിൽ വിളങ്ങി നിൽക്കുന്ന അയ്യനെ കണ്ടുതൊഴാന്‍ സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. സന്നിധാനത്തും പമ്പയിലും മാത്രമല്ല പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം മകരജ്യോതി ദര്‍ശനത്തിന് അയ്യപ്പഭക്തര്‍ കാത്തിരിക്കുകയാണ്. പുല്ലുമേട്ടില്‍ ദര്‍ശനത്തിന് അനുമതിയില്ല. ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ മുഹൂര്‍ത്തം. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള നെയ്യ് സംക്രമ വേളയില്‍ അയ്യന് അഭിഷേകം ചെയ്യും. പന്തളത്തു നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 നു ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. 6.30നും 6.45നും മധ്യേ ദീപാരാധന. ഈ സമയത്ത് ആകാശത്ത് മകര നക്ഷത്രം ദൃശ്യമാകും. തുടര്‍ന്ന് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 13,468 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 13,468 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,292 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,994 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 461 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 13,468 കോവിഡ് കേസുകളില്‍, 2.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 96 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,369 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3252 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 412, കൊല്ലം 126, പത്തനംതിട്ട 156, ആലപ്പുഴ 90, കോട്ടയം 391, ഇടുക്കി 169, എറണാകുളം 921, തൃശൂര്‍ 145, പാലക്കാട് 57, മലപ്പുറം 117, കോഴിക്കോട് 271, വയനാട് 71, കണ്ണൂര്‍ 268, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 64,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,11,014 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 12,742 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 12,742 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,293 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,264 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3029 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 420പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 54,430 കോവിഡ് കേസുകളില്‍, 5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 176 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,254 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 597 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 693 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 273, കൊല്ലം 20, പത്തനംതിട്ട 235, ആലപ്പുഴ 139, കോട്ടയം 332, ഇടുക്കി 53, എറണാകുളം 458, തൃശൂര്‍ 108, പാലക്കാട് 117, മലപ്പുറം 112, കോഴിക്കോട് 330, വയനാട് 63, കണ്ണൂര്‍ 184, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 54,430 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,07,762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍

    സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്ബര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിംഗ് കോളേജില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയക്കും. സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.

    Read More »
Back to top button