പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 48,000 കോടി
ഡൽഹി : 2022- 2023 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പൊതുബഡ്‌ജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം 12.35നാണ് അവസാനിപ്പിച്ചത്.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ബഡ്‌ജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡിന്റെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവുമാണ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം. ഇന്ത്യയുടെ വളര്‍ച്ച മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 48,000 കോടി രൂപ അനുവദിച്ച് പൊതുബജറ്റ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ വ്യക്തമാക്കി. നിലവില്‍ 60000 കുടുംബങ്ങളെ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.
3 .8 കോടി വീടുകളില്‍ കുടിവെള്ളം പൈപ്പ് വഴി എത്തിക്കുന്നതിന് 60000 കോടി അനുവദിച്ചു. രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സഹകരണ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയ്ക്കും. കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയ്ക്കും. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കും. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് 14 ശതമാനം വരെ നികുതിയിളവു ലഭിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതിയുണ്ടാകും. വെര്‍ച്വല്‍ കറന്‍സി അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ്. വ്യാപാര പ്രോല്‍സാഹന ആനുകൂല്യത്തിനും നികുതി പ്രഖ്യാപിച്ചു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക് ഫൈബര്‍ കേബിള്‍
വനിതാ ശിശു ക്ഷേമത്തിന് മൂന്ന് പദ്ധതികള്‍
ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം
ഐ ടി റിട്ടേണ്‍ രണ്ട് വര്‍ഷത്തിനകം പുതുക്കി ഫയല്‍ ചെയ്യാം
വ്യവസായ വികസനത്തിനായി ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ പദ്ധതി
ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍
സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ സാമ്ബത്തിക സഹായം,
5ജി സ്പെക്‌ട്രം ലേലം ഈ വര്‍ഷം
ദേശീയ മാനസികാരോഗ്യ പദ്ധി ഉടന്‍
തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ തുക വിലയിരുത്തും.
എല്‍ ഐസിയുടെ സ്വകാര്യവത്ക്കരണം വൈകില്ല
ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി
അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാര്‍
കാര്‍ഷിക മേഖല
നെല്ലിനും ഗോതമ്ബിനും താങ്ങുവില
താങ്ങുവിലയ്ക്കായി 2.7 ലക്ഷം കോടി
ജല്‍ ജീവന്‍ മിഷന് 60000 കോടി
ജൈവകൃഷിക്കായി പ്രത്യേക പദ്ധതി
വിളകളുടെ സംഭരണം കൂട്ടും
കര്‍ഷകര്‍ക്കായി കിസാന്‍ ഡ്രോണുകള്‍
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും
കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും
വിദ്യാഭ്യാസം
ഡിജിറ്റല്‍ ക്ളാസിന് 200 പ്രാദേശിക ചാനല്‍
ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങും
രണ്ട് ലക്ഷം അങ്കണവാടികള്‍ നവീകരിക്കും
ഗതാഗതം
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം
ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും
നഗരങ്ങളില്‍ ഗ്രീന്‍ വാഹനങ്ങള്‍
കവച് എന്ന പേരില്‍ 2000 കി.മീറ്ററില്‍ പുതിയ റോഡ്
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
7 ഗതാഗത മേഖലകളില്‍ അതിവേഗ വികസനം
100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍
മലയോര ഗതാഗതത്തിന് പുതിയ പദ്ധതി
മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍
2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല വര്‍ദ്ധിപ്പിക്കും
ബാങ്കിംഗ്
75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും
ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളെ ബന്ധിപ്പിച്ച് കോര്‍ ബാങ്കിംഗ് സംവിധാനം
സെസ് നിയമത്തിന് പകരം പുതിയ ചട്ടം കൊണ്ടുവരും
പ്രത്യേക സാമ്ബത്തിക മേഖലാ നിയമം സമഗ്രമായി മാറ്റും