News

സ്കൂൾ വിദ്യാർത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിൽ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. ഗോകുല്‍ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍- സിന്ധു ദമ്പതികളുടെ മകനാണ് ഗോകുൽ.

നെയ്യാറ്റിന്‍കര വിശ്വഭാരതി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button