Year: 2022

  • Top Stories
    Photo of നടിയെ ആക്രമിച്ച കേസിലെ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന

    നടിയെ ആക്രമിച്ച കേസിലെ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന

    കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരായ ​ഗൂഢാലോചന കേസിലെ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന. ആളുടെ ഫോട്ടോ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ബാലചന്ദ്രകുമാറിന്റെ കയ്യിലുള്ള ശബ്ദ സാമ്പിള്‍ സംശയിക്കുന്ന വ്യവസായിയുടെ ശബ്ദ സാമ്പിളുമായി പരിശോധന നടത്തും. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി അജ്ഞാതനായ വിഐപിയെയാണ് സംവിധാകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞത്. 2017 നവംബര്‍ 15ന് ദിലീപിന്റെ വീട്ടിലെത്തിയ ആളാണ്  സുഹൃത്തായ വ്യവസായി. നടന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പല അഭ്യൂഹനങ്ങളും പുറത്തുവന്നിരുന്നു. ദിലീപുമായി വിഐപിക്ക്‌ വിദേശത്ത് വ്യവസായ നിക്ഷേപമുണ്ടന്നും വിവരങ്ങളുണ്ട്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍

    സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍

    തിരുവനന്തപുരം :  സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കോഴിക്കാട് നിന്നുള്ള 8 പേര്‍ക്കും കോട്ടയത്ത് നിന്നുള്ള ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരില്‍ നിന്നുള്ള 3 പേരും കൊല്ലത്തു നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കോഴിക്കോട് യുഎഇ 3, ഖത്തര്‍ 1, എറണാകുളം യുഎഇ 4, സൗദി അറേബ്യ, ബോട്‌സാന, ഖത്തര്‍, ഇറ്റലി, റൊമാനിയ ഒന്ന് വീതം, തൃശൂര്‍ യുഎഇ 3, യുഎസ്‌എ 1, തിരുവനന്തപുരം യുഎഇ 5, കുവൈറ്റ് 1, കോട്ടയം യുഎഇ 2, കാനഡ 1, മലപ്പുറം യുഎഇ 1, സൗദി അറേബ്യ 1, ആലപ്പുഴ സൗദി അറേബ്യ 1, പാലക്കാട് യുഎഇ 1, വയനാട് ആസ്‌ട്രേലിയ 1 എന്നിങ്ങനെ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 528 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. 61 പേര്‍ക്കാണ് ആകെ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 10 പേരാണുള്ളത്.

    Read More »
  • News
    Photo of എണ്ണ ശുദ്ധീകരണശാലയിൽ തീപ്പിടുത്തം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

    എണ്ണ ശുദ്ധീകരണശാലയിൽ തീപ്പിടുത്തം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

    കുവൈത്ത് സിറ്റി : കുവൈത്തിലെ മിന അല്‍ അഹ്‍മദി എണ്ണ ശുദ്ധീകരണശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു.  വെള്ളിയാഴ്‍ചയായിരുന്നു അപകടം. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ഇന്ത്യക്കാരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ അല്‍ ബാബ്‍തൈന്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. വലിയ പരിക്കുകളില്ലാത്ത രണ്ട് പേര്‍ കമ്പനിയുടെ ക്ലിനിക്കില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണെന്നും ഇവരുടെ ആരോഗ്യ നില തൃപ്‍തികരമാണെന്നും അറിയിച്ചിട്ടുണ്ട്. എണ്ണ ശുദ്ധീകരണശാലയിലെ വാതക ദ്രവീകരണ യൂണിറ്റിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തമുണ്ടായ യൂണിറ്റ് നിലവില്‍ ഉപയോഗിക്കാത്തതായിരുന്നതിനാല്‍ കമ്പനിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെയോ എണ്ണ കയറ്റുമതിയെയോ തീപ്പിടുത്തം ബാധിച്ചിട്ടില്ല.

    Read More »
  • Top Stories
    Photo of മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

    മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

    തിരുവനന്തപുരം : ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 4.40 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോയത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിയുടൊപ്പമുണ്ട്. ഈ മാസം 29 നാണ് മുഖ്യമന്ത്രി തിരികെയെത്തുക. മുഖ്യമന്ത്രി അമേരിക്കയില്‍ കഴിയുന്ന സമയത്തെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് ആര്‍ക്കും നല്‍കിയിട്ടില്ല. ഓണ്‍ലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണ് തീരുമാനം. മുഖ്യമന്ത്രി അമേരിക്കയിലിരുന്ന് ഇ ഫയല്‍ സംവിധാനത്തിലൂടെ ഫയലുകള്‍ തീര്‍പ്പാക്കിയേക്കും. വിദേശത്തേക്ക് പോകുന്നതിന് മുമ്പായി മുഖ്യമന്ത്രി ഇന്നലെ ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച്‌ കാര്യങ്ങള്‍ ധരിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ വിദേശത്തു പോകുന്നതിനു മുന്‍പ് സര്‍ക്കാരിന്റെ തലവനായ ഗവര്‍ണറോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന കീഴ്വഴക്കമനുസരിച്ചാണ് നടപടി. ഫോൺ സംഭാഷണത്തിൽ ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ​ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. വിദേശ യാത്രയ്ക്ക് പോകുന്ന വിവരമറിയിച്ച്‌ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലും ചാന്‍സിലര്‍ പദവി ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്.

    Read More »
  • Top Stories
    Photo of ഭക്തസഹസ്രങ്ങള്‍ക്ക് ദർശന പുണ്യമേകി മകരജ്യോതി തെളിഞ്ഞു

    ഭക്തസഹസ്രങ്ങള്‍ക്ക് ദർശന പുണ്യമേകി മകരജ്യോതി തെളിഞ്ഞു

    പത്തനംതിട്ട : ഭക്തസഹസ്രങ്ങള്‍ക്ക് ദർശന പുണ്യമേകി പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകുന്നേരം 6.38 ഓടെ സന്നിദാനത്തെത്തിയ തിരുവാഭരണം ചാർത്തി 6. 30 ഓടെ നടതുറന്ന് ദീപാരാധന നടന്നു. സർവാഭരണവിഭൂഷിതനായ അയ്യനെ ഭക്തജനസഹസ്രങ്ങൾ ദർശിച്ച സമയം പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. 75,000 തീര്‍ത്ഥാടകരെയാണ് നിയന്ത്രണങ്ങളോടെ സന്നിധാനത്ത് ഇന്ന് പ്രവേശിപ്പിച്ചത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളില്‍ മകരജ്യോതി കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. പക്ഷേ പര്‍ണ്ണശാലകള്‍ കെട്ടാന്‍ ആരേയും പൊലീസ് അനുവാദിച്ചില്ല. പുല്ലുമേട്ടില്‍ ഇത്തവണയും ഭക്തര്‍ക്ക് വിലക്കിയരുന്നു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 16,338 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 16,338 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,72,295 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,68,657 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3638 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 76,819 കോവിഡ് കേസുകളില്‍, 4.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,568 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 859 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3848 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 572, കൊല്ലം 32, പത്തനംതിട്ട 329, ആലപ്പുഴ 144, കോട്ടയം 313, ഇടുക്കി 203, എറണാകുളം 976, തൃശൂര്‍ 185, പാലക്കാട് 157, മലപ്പുറം 120, കോഴിക്കോട് 399, വയനാട് 66, കണ്ണൂര്‍ 215, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 76,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,14,862 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Top Stories
    Photo of കോവിഡ് മൂന്നാം തരംഗം: സംസ്ഥാനത്ത് സ്കൂളുകള്‍ അടക്കും

    കോവിഡ് മൂന്നാം തരംഗം: സംസ്ഥാനത്ത് സ്കൂളുകള്‍ അടക്കും

    തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും സ്കൂളുകള്‍ അടക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നുമുതല്‍ ഒമ്പതാം ക്ലാസുകള്‍ വരെയാണ് അടച്ചിടുക. 10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ഈ മാസം 21 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മറ്റ് മേഖലകളിലും നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.

    Read More »
  • News
    Photo of ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

    ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

    കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. അത് വരെ ദിലീപിന്‍റെ അറസ്റ്റുണ്ടാകുമോ എന്ന് കോടതി ആരാഞ്ഞപ്പോള്‍, ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹര്‍ജി പരിഗണിക്കും. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് തന്നെ കോടതിയില്‍ ഹാജരായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും കേസിന്‍റെ പേരില്‍ തന്നെ അനാവശ്യമായി പോലീസ് പീഡിപ്പിക്കുകയാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

    Read More »
  • Top Stories
    Photo of കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് സിസ്‌റ്റര്‍ അനുപമ

    കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് സിസ്‌റ്റര്‍ അനുപമ

    കോട്ടയം : കന്യസ്ത്രീയെ ബലാൽസഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെവിട്ട കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്‌റ്റര്‍ അനുപമ. ഇരയായ  സിസ്റ്റര്‍ക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിസ്റ്റര്‍ അനുപമയടക്കമുള്ള കന്യാസ്ത്രീകള്‍ വിതുമ്പിക്കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പണവും സ്വാധീനവുമുള്ളവര്‍ക്ക് എല്ലാം നടക്കുമെന്നതാണ് വിധിയില്‍ നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനവുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങള്‍ക്ക് ഒപ്പം നിന്നെങ്കിലും കോടതിയില്‍ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസില്‍ തീര്‍ച്ചയായും അപ്പീല്‍ പോകുമെന്നും മഠത്തില്‍ നിന്ന് തന്നെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകള്‍ ആവര്‍ത്തിച്ചു. മഠത്തിനുള്ളിൽ തങ്ങൾ സുരക്ഷിതരല്ലെന്നും അവർ പ്രതികരിച്ചു.

    Read More »
  • Top Stories
    Photo of ‘കോടതി മുറിക്കുളളില്‍വച്ച്‌ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം’ സിസ്റ്റർ ലൂസി

    ‘കോടതി മുറിക്കുളളില്‍വച്ച്‌ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം’ സിസ്റ്റർ ലൂസി

    കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം വിചാരണ കോടതിയുടെ വിധിയില്‍ കടുത്ത നിരാശയുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ‘കോടതി മുറിക്കുളളില്‍വച്ച്‌ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം!’ എന്നാണ് ഫേസ്ബുക്കിലൂടെ വിധിപ്രസ്താവത്തെ സിസ്റ്റര്‍ ലൂസി കളപ്പുര വിശേഷിപ്പിത്. സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേല്‍ കോടതി തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തും. നീതിയും സത്യവും പുലരുമെന്നും സിസ്റ്റര്‍ക്കൊപ്പമുളള പോരാട്ടം ഇനിയും തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

    Read More »
Back to top button