Year: 2022
- News
ട്രെയിനില്‍ യാത്ര ചെയ്തയാള ചവിട്ടിയ സംഭവം: എ.എസ്.ഐയെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം : ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തയാള ചവിട്ടിയ സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എ.എസ്.ഐ അതിക്രൂരമായി പെരുമാറിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് നടപടി. പാലക്കാട് റെയില്‍വേ ഡിവൈഎസ്പിയും കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണങ്ങളില്‍ ഉദ്യോഗസ്ഥന്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയാണ് മാവേലി എക്സ്പ്രസില്‍ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ച് യാത്രക്കാരനെ എഎസ്‌ഐ മര്‍ദിച്ച് നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം.വൈകിട്ട് മാഹിയില്‍ നിന്നാണ് യാത്രക്കാരന്‍ ട്രെയിനില്‍ കയറിയത്. ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ വിവരം ടിടിയെ അറിച്ചു. എട്ട് മണിയോടെ മാവേലി എക്സ്പ്രസ് തലശ്ശേരി സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എഎസ്ഐ പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം എസ് ടു കമ്ബാര്‍ട്ട്മെന്റിലെത്തി. എഎസ്ഐ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ വലിച്ചിഴച്ച് കോച്ചിന്റെ മൂലയിലിട്ട് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ നിലത്ത് വീണുപോയ ആളെ എഎസ്‌ഐ വീണ്ടും ബൂട്ടുകൊണ്ട് ചവിട്ടി. ട്രെയിനിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Read More » - News
എന്‍എസ്‌എസിനോട് സർക്കാർ വിവേചനം കാട്ടുന്നുവെന്ന് സുകുമാരൻ നായർ
കോട്ടയം : എന്‍എസ്‌എസിനോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ദിനം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുകയാണെന്നും എന്‍എസ്‌എസ് വിമര്‍ശിച്ചു. എല്ലാ രാഷ്ട്രീയപാര്‍ട്ടകളേയും ഒരുപോലെ കാണുന്ന സംഘടനയാണ് എന്‍എസ്‌എസ്. എല്ലാ സര്‍ക്കാരുകളുടേയും തെറ്റുകളെ വിമര്‍ശിക്കുകയും നല്ലതിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്‍എസ്‌എസിനെ അവഗണിക്കുന്നവര്‍ ചിലയിടങ്ങളില്‍ നവോത്ഥാന നായകനായ മന്നത്തിനേയും അവഗണിക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാണിച്ചു. സ്വന്തം സമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച കര്‍മ്മ യോഗിയാണ് മന്നത്ത് പത്മനാഭന്‍. അദ്ദേഹം തുറന്നുതന്ന പാതയിലൂടെ സഞ്ചരിച്ച് സമൂഹസേവ ചെയ്യുന്ന ഒരു സമുദായമാണ് നായര്‍ സമുദായം. മതേതര സംഘടനയായി ഉയര്‍ന്നുവന്നതാണ് എന്‍എസ്‌എസ്. സര്‍ക്കാരിനും ചില പാര്‍ട്ടികള്‍ക്കും തങ്ങളോട് ചില കാര്യങ്ങളില്‍ തെറ്റായ സമീപനമുണ്ടെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. എന്‍എസ്‌എസിനോടുളള സമീപനം സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ അത് ജനം തിരിച്ചറിയുമെന്നും 145-ആം മന്നം ജയന്തിയില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞു.
Read More » - News
വിദേശ പൗരനെ പോലീസ് അപമാനിച്ച സംഭവം: കൂടുതൽ പേർക്കെതിരെ നടപടി
തിരുവനന്തപുരം : കോവളത്ത് വിദേശ പൗരൻ വാങ്ങിയ മദ്യം പോലീസ് ഒഴിച്ചു കളയിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരേ നടപടിക്ക് സാധ്യത. എസ്ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകി. സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ പോലീസുകാർക്കെതിരേ നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ, സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. സ്റ്റീഫൻ ആസ്ബെർഗിനെ തടഞ്ഞ് മദ്യത്തിന്റെ ബില്ലാവശ്യപ്പെട്ട പോലീസ് സംഘത്തിലെ മൂന്ന് പേർക്കെതിരേയാണ് വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ നിർദേശം നൽകിയത്.
Read More » - News
കൊച്ചിയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും രണ്ട് ആണ്‍കുട്ടികളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടുകാരായ ജോയമോള്‍, മക്കളായ എട്ടുവയസുകാരന്‍ ലക്ഷ്മികാന്ത്, നാലുവയസുകാരനായ അശ്വന്ത് എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കടവന്ത്ര മട്ടലില്‍ ക്ഷ്രേത്രത്തിന് സമീപമുള്ള വാടക വീട്ടിലാണ് സംഭവം. കടവന്ത്രയില്‍ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി നാരായണനാണ് ക്രൂരകൃത്യം ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള നാരായണന്‍ പൊലീസിന് മൊഴി നല്‍കി.
Read More »