Top Stories
പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന
പത്തനംതിട്ട : നൗഷാദ് തിരോധാന കേസിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഭാര്യ അഫ്സാന. പൊലീസ് തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭര്‍ത്താവിനെ കൊന്നെന്ന് സമ്മതിച്ചില്ലെങ്കിൽ കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം . ജീവഭയത്താല്‍ കുറ്റമേൽക്കുകയായിരുന്നുവെന്നും അഫ്സാന പറഞ്ഞു.
നൗഷാദിനെ കൊന്നെന്ന് സമ്മതിച്ചില്ലെങ്കില്‍ പിതാവിനെ പ്രതിയാക്കുമെന്നും മക്കളെ ഉപദ്രവിക്കുമെന്നും അനിയന്റെ ജീവിതം നശിപ്പിക്കുമെന്നുവരെ പറഞ്ഞു.താനാരേയും കൊന്നിട്ടിയെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഭക്ഷണം പോലും നൽകാതെ രാത്രി മുഴുവൻ കുറ്റമേൽക്കാൻ മർദിച്ചു. ഉറങ്ങിയാല്‍ മുഖത്ത് വെള്ളമൊഴിക്കും. ദേഹമാസകലം ഉള്ളപാടുകള്‍ പൊലീസ് പീഡനത്തിന്റേതാണെന്ന് യുവതി പറയുന്നു.