Top Stories

കുട്ടിയുടെ കൊലപാതകം : തിരിച്ചറിയല്‍ പരേഡ് നടത്താൻ പോലീസ്

കൊച്ചി : ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കാൻ പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.

കൃത്യത്തിലെ പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ചാണ് തെളിവുകള്‍ തേടുന്നത്. കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടെന്നു പറഞ്ഞ ആളുകളെ സാക്ഷി ചേര്‍ക്കും. അസഫാകിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

ഇത്തരം കുറ്റ കൃത്യങ്ങളില്‍ പ്രതി നേരത്തെ ഉള്‍പ്പെട്ടിട്ടുണ്ടോ, ആലുവയില്‍ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും.

കുട്ടിയുടെ വസ്ത്രം കഴുത്തില്‍ മുറുക്കിയാണ് പ്രതി അസഫാക് ആലം ക്രൂരമായി കൊന്നതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. ബലാത്സംഗത്തിനിടെയാണ് കൊലപാതകം പ്രതി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. കുട്ടിയെ വിളിച്ചു കൊണ്ടു പോയി ജ്യൂസും മിഠായിയും വാങ്ങി നല്‍കി. പിന്നീട് ലൈംഗികമായി പീഡിപ്പിച്ച്‌ കൊല്ലുകയായിരുന്നു. നിലവിളിച്ചപ്പോള്‍ വായ മൂടിപ്പിടിച്ചതോടെ കുട്ടി അബോധാവസ്ഥയിലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button