News
ഓണ പരീക്ഷ 16 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ പരീക്ഷ 16 മുതല്‍ 24വരെ നടത്തും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും.
ഓഗസ്റ്റ് 25-നാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ തീരുമാനിച്ചിരിക്കുന്നത്. ഓണാവധിക്കായി 26ന് സ്കൂളുകള്‍ അടയ്ക്കും. അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 4-നാണ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.