News
ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണം
കൊച്ചി : ഗണപതി ഭഗവാനും അനുബന്ധ കഥകളും മിത്താണെന്ന് ആവര്‍ത്തിച്ചു പറയുന്ന സ്പീക്കര്‍ക്കും സിപിഎം നേതാക്കള്‍ക്കും മറുപടിയുമായി നടൻ സലിം കുമാർ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭഗവാൻ മിത്താണെങ്കില്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില് നിന്ന് ലഭിക്കുന്ന പണത്തെ ഇനിമുതല്‍ മിത്തുമണി എന്ന് വിളിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്ബോള്‍
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..