News
നടൻ കൈലാസ് നാഥ് അന്തരിച്ചു
കൊച്ചി: സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള കൈലാസ്നാഥ് ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായാണ് സിനിമാ രംഗത്തെത്തിയത്. സീരിയലുകളിലുമായി മുന്നോറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതു നല്ല തമാശ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
അജിതയാണ് ഭാര്യ. മകൾ ധന്യ. മാതാവ് ഗൗരി അന്തർജനം. സംസ്‌കാരം നാളെ നടക്കും.