Top Stories
‘മിത്തി’ൽ മലക്കം മറിഞ്ഞ് ഗോവിന്ദൻ
കൊച്ചി : മിത്ത് പ്രസ്താവനയിൽ മലക്കം മറിഞ്ഞ് എം വി ഗോവിന്ദൻ. ഗണപതി മിത്ത് ആണെന്ന് ആരും പറഞ്ഞിട്ടില്ല എന്നും ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം യാഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണ്. സിപിഐഎം വര്‍ഗീയ പ്രചരണം നടത്തുന്നെന്ന ആരോപണം അസംബന്ധമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മാധ്യമങ്ങള്‍ കള്ള പ്രചാര വേല നടത്തുന്നുവെന്നും എം വി ഗോവിന്ദൻ വിമര്‍ശിച്ചു.