സംസ്ഥാനത്ത് വീണ്ടും: 4 വയസുകാരി ലൈംഗിക പീഡനത്തിനിരയായി
മലപ്പുറം : ആലുവയില്‍ അഞ്ചു വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുൻപ് സംസ്ഥാനത്ത് വീണ്ടും സമാനമായ ക്രൂരകൃത്യം. തിരൂരങ്ങാടിയിൽ നാലുവയസുകാരിയെ ലൈംഗിക പീഡനത്തിരയാക്കി.
ഇന്നലെ വൈകിട്ട് ചേളാരിയിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ സുഹൃത്തായ മദ്ധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂരകൃത്യം നടന്നത്. കളിപ്പിക്കാനെന്ന വ്യാജേന ഇന്നലെ ഉച്ചയോടെ കുട്ടിയെ താമസസ്ഥലത്തേക്ക് പ്രതി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്. ഇവരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിക്ക് ആരോഗ്യനില തൃപ്തികരമാണ്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും, പ്രതിയും കുട്ടിയുടെ മാതാപിതാക്കളും മദ്ധ്യപ്രദേശുകാരാണന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.