Top Stories
ചന്ദ്രനിൽ ഇന്ത്യ ഉദിച്ചു
ബെംഗളൂരു : ഇന്ത്യ ചന്ദ്രനിൽ ഉദിച്ചു. നാലു വർഷം മുമ്പ് അവസാനനിമിഷം കൈവിട്ട ആ സ്വപ്നം ഇന്ത്യ അഭിമാനപുരസ്കരം കീഴടക്കിയിരിക്കുന്നു. ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ സോഫ്റ്റ് വിജയകരമായി ലാൻഡ് ചെയ്തു.
ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.അമേരിക്ക,സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറിയിരിക്കുന്നു. ഭൂമിയില്‍ സ്വപ്നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.