Month: August 2023

  • News
    Photo of നടൻ കൈലാസ് നാഥ് അന്തരിച്ചു

    നടൻ കൈലാസ് നാഥ് അന്തരിച്ചു

      കൊച്ചി: സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള കൈലാസ്നാഥ്‌ ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായാണ് സിനിമാ രംഗത്തെത്തിയത്. സീരിയലുകളിലുമായി മുന്നോറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇതു നല്ല തമാശ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. അജിതയാണ് ഭാര്യ. മകൾ ധന്യ. മാതാവ് ഗൗരി അന്തർജനം. സംസ്‌കാരം നാളെ നടക്കും.

    Read More »
  • News
    Photo of ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണം

    ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണം

    കൊച്ചി : ഗണപതി ഭഗവാനും അനുബന്ധ കഥകളും മിത്താണെന്ന് ആവര്‍ത്തിച്ചു പറയുന്ന സ്പീക്കര്‍ക്കും സിപിഎം നേതാക്കള്‍ക്കും മറുപടിയുമായി നടൻ സലിം കുമാർ രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭഗവാൻ മിത്താണെങ്കില്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് ലഭിക്കുന്ന പണത്തെ ഇനിമുതല്‍ മിത്തുമണി എന്ന് വിളിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്ബോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..

    Read More »
  • Top Stories
    Photo of അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും

    അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും

    തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. അതിനിടെ, പ്രതി അസഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷം മാത്രമേ അന്വേഷണസംഘം ബിഹാറിലേക്ക് പോകൂ എന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു.

    Read More »
  • News
    Photo of സ്നേഹാമൃതം വീണ്ടും

    സ്നേഹാമൃതം വീണ്ടും

    കൊച്ചി : കൊച്ചിയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയുടെ അഞ്ചാംപതിപ്പ് ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭയ് രാജ് സിംഗ് ഭണ്ഡാരി ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എല്‍.എയുടെ നേതൃത്വത്തില്‍ 2017 മുതല്‍ നടപ്പാക്കി വരുന്ന സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയിലൂടെ 42 സ്കൂളുകളിലെ പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള 8440 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ഭാരത് പെട്രോളിയം കമ്പനിയുടെ സിഎസ്‌ആര്‍ പിന്തുണയോടെയാണ് കഴിഞ്ഞ നാലു വര്‍ഷമായി പദ്ധതി നടപ്പിലാക്കി വരുന്നത്. മട്ടാഞ്ചേരി ടി.ഡി.എല്‍.പി.സ്കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ.ജെ മാക്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗണ്‍സിലര്‍ രഘുറാം പൈ ജെ, എ.ഇ.ഒ എൻ സുധ, ബി.പി.സി.എല്‍ ചീഫ് മാനേജര്‍ വിനീത് എൻ വര്‍ഗീസ്, സ്കൂള്‍ മാനേജര്‍ പി അവിനാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    Read More »
  • News
    Photo of ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    കണ്ണൂര്‍: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെ കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • News
    Photo of ഓണ പരീക്ഷ 16 മുതല്‍

    ഓണ പരീക്ഷ 16 മുതല്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ പരീക്ഷ 16 മുതല്‍ 24വരെ നടത്തും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. ഓഗസ്റ്റ് 25-നാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ തീരുമാനിച്ചിരിക്കുന്നത്. ഓണാവധിക്കായി 26ന് സ്കൂളുകള്‍ അടയ്ക്കും. അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 4-നാണ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

    Read More »
  • Top Stories
    Photo of ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു

    ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു

    ചെന്നൈ: ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. പ്രൊപ്പല്‍ഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവര്‍ത്തിപ്പിച്ച്‌ അര്‍ദ്ധരാത്രി 12:15 ഓടെയാണ് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ട്രാൻസ് ലൂണാര്‍ ഇഞ്ചക്ഷൻ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിര്‍ണ്ണായക ഘട്ടം. ഓഗസ്റ്റ് 5നായിരിക്കും ഇത്. നാല് ലക്ഷം കിലോമീറ്ററിന് അടുത്ത് ദൂരമാണ് പേടകം ചന്ദ്ര ഭ്രമണപഥത്തില്‍ എത്താൻ സഞ്ചരിക്കേണ്ടത്. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂളും ലാൻഡറും തമ്മില്‍ വേ‌ര്‍പ്പെടും. ആഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാൻസിനസ് യു ഗര്‍ത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡര്‍ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

    Read More »
  • News
    Photo of നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

    നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

    കൊല്ലം : നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധത്തിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് ബോട്ട് അപകടം നടന്നത്.ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

    Read More »
Back to top button