ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് കോവിഡ്
ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആകെ 4 പേര്‍ക്കാണ് ആലപ്പുഴയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച നാലാമന്‍ അബുദാബിയില്‍ നിന്നും മടങ്ങിയെത്തിയ ആളാണ്.
മുംബൈയില്‍ നിന്നും കഴിഞ്ഞ 22 ന് മടങ്ങിയെത്തിയ കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തകഴി സ്വദേശികളാണ് ഇവര്‍. മാതാപിതാക്കളും മകനും അടങ്ങുന്ന കുടുംബം ട്രെയിന്‍ മാര്‍ഗമാണ് എറണാകുളത്തെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
അബുദാബിയില്‍ നിന്ന് മെയ് 17ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആള്‍. ചേര്‍ത്തല താലൂക്ക് സ്വദേശിയായ ഇയാളും നിരീക്ഷണത്തിലായിരുന്നു.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാല് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി. നിലവില്‍ 16 പേരാണ് ആലപ്പുഴ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 4349 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.