Top Stories
ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം, ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു
ന്യൂഡൽഹി: ബത്തേരിയിലെ ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു.
വിഷയത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർക്കും പോലീസ് മേധാവിയ്ക്കും നോട്ടീസയയ്ക്കാൻ കമ്മിഷൻ തീരുമാനിച്ചു. സംഭവത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ അംഗം യശ്വന്ത് ജയിൻ അറിയിച്ചു.
ആവശ്യമുണ്ടെങ്കിൽ കമ്മിഷൻ സ്കൂൾ സന്ദർശിച്ച് തെളിവുകൾ സ്വീകരിക്കുമെന്നും സംഭവം അതീവ ഗൗരവമായാണ് സമീപിക്കുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി.