Cinema

മാമാങ്കത്തെ തകർക്കാൻ ശ്രമിക്കുന്നു, വേണു കുന്നപ്പിള്ളി

തിരുവനന്തപുരം : ഡിസംബർ പന്ത്രണ്ടിന് നാല് ഭാഷകളിൽ ആയി റിലീസ് ചെയ്യുന്ന മാമാങ്കത്തെ, റിലീസാകുന്നതിനു  മുൻപേ തന്നെ തകർക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നു എന്ന പരാതിയുമായി സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ് മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി.
ചിലർ സംഘടിത നീക്കങ്ങളുമായി സോഷ്യൽ മീഡിയ വഴി ഈ ചിത്രത്തെ തകർക്കാൻ ശ്രമിക്കുകയാണ് എന്നാണ് പരാതി. ചിത്രം റിലീസ് ആവുന്നതിനു മുൻപേ തന്നെ ചിത്രം മോശമാണെന്നു പ്രചരിപ്പിക്കുകയാണെന്നും ഇതിനു പിന്നിൽ ചില ശ്കതികളുടെ ബോധപൂർവമായ നീക്കം ഉണ്ടെന്നും പരാതിയിൽ പറയുന്നു. ഒരേ കേന്ദ്രത്തിൽ നിന്നുമാണ് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചിപ്പിക്കുന്നത്. ചില ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസികൾ ആരുടെ എങ്കിലും കൊട്ടേഷൻ ഏറ്റെടുത്താണ് ഈ പ്രവർത്തി നടത്തുന്നത് എന്ന്  നിർമ്മാതാവിന് സംശയമുണ്ടെന്ന് പോലീസ് മേധാവിക്ക് കൊടുത്ത പരാതിയിൽ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആയതു കൊണ്ടും ചരിത്ര പ്രമേയമാണ് കൈകാര്യം ചെയ്യുന്നത് എന്നത് കൊണ്ടും മമ്മൂട്ടി അഭിനയിക്കുന്നത് കൊണ്ടും തങ്ങൾക്കു ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ ആണ് ഉള്ളത് എന്നും പരാതിയിൽ പരാമർശിക്കുന്നു. എന്നാൽ ഈ ചിത്രം പുറത്തു ഇറങ്ങരുത് എന്നും, ഇറങ്ങിയാൽ തന്നെ പരാജയപ്പെടുത്തണം എന്നുമുള്ള വാശിയിൽ ആണ് ചിലർ അണിയറയിൽ നീക്കങ്ങൾ നടത്തുന്നത് എന്നാണ് പരാതിയിൽ വിശദീകരിക്കുന്നത്.തന്റെ കയ്യിലുള്ള തെളിവുകളും പരാതിക്കൊപ്പം നിർമാതാവ് വേണു കുന്നപ്പിള്ളി പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button