News

താനൂരില്‍ കിണറിടിഞ്ഞ് രണ്ടുപേര്‍ മണ്ണിനടയില്‍

മലപ്പുറം : താനൂരില്‍ കിണറിടിഞ്ഞ് രണ്ടുപേര്‍ മണ്ണിനടയില്‍. ഉപ്പളം സ്വദേശികളായ വേലായുധന്‍, അച്ഛ്യുതന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് അപകടം ഉണ്ടായത്.

വീടിനോട് ചേര്‍ന്ന് നാലുപേര്‍ കൂടിയാണ് രാവിലെ ഒന്‍പത് മണിയോടെ കിണര്‍ കുഴിക്കാനിറങ്ങിയത്. രണ്ടുപേര്‍ കിണറിനകത്തും രണ്ടുപേര്‍ കിണറിന് പുറത്തുമായിരുന്നു. മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉണ്ടായ കനത്ത മഴകാരണമാണ് കിണര്‍ ഇടിഞ്ഞതെന്നാണ് നിഗമനം. ഫയര്‍ഫോഴ്‍സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button