Top Stories
ഇടുക്കിയിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
ഇടുക്കി : ജില്ലയിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ നാലു പേർക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇടുക്കിയിൽ നിലവിൽ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം എട്ടായി.
മൂന്നാറിൽ താമസക്കാരനായ 66 കാരനും 61 വയസുള്ള ഭാര്യക്കും 24 വയസ്സുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 9 ന് ഇദ്ദേഹവും ഭാര്യയും ചികിത്സാർഥം ചെന്നൈയിലെ മകളുടെ വീട്ടിലേക്കു പോയിരുന്നു. മാർച്ച് 20 ന് ചെന്നൈയിലെ ഡോ. മേത്താസ് ആശുപത്രിയിൽ നിന്നു മരുന്നു വാങ്ങി മകളുടെ വീട്ടിലേക്കു മടങ്ങി. പിന്നീട് പിതാവും മാതാവും അവിടെ താമസിച്ചിരുന്ന മകനോടൊപ്പം മേയ് 16 ന് കുമളി വഴി പാസ് മൂലം മൂന്നാറിൽ വന്നു. ചെന്നൈയിൽ നിന്നും ഒരു വാഹനത്തിൽ കുമളി വരെയും കുമളിയിൽ നിന്നും ടാക്സി ജീപ്പിൽ മൂന്നാറിലേക്കും എത്തിയ കുടുംബം ആരോഗ്യവകുപ്പിൽ നിന്നുള്ള നിർദ്ദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഇവരെ കൂടാതെ കുവൈറ്റിൽ നിന്ന് കഴിഞ്ഞ 22 ന് കരിപ്പൂരിൽ വന്നിറങ്ങിയ ചിന്നക്കനാൽ സ്വദേശി 28 കാരനുമാണ് രോഗം ബാധിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളെ രോഗലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.