ലോക്ഡൗണ്‍ ഇളവ്: സംസ്ഥാനത്തിന്റെ തീരുമാനം ഇന്നുണ്ടാകും
തിരുവനന്തപുരം : ലോക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. കുറച്ചുദിവസങ്ങളായി കോവിഡ് രോഗികളുടെ വർദ്ധനവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സമൂഹ വ്യാപന സാധ്യത ഒഴിവാക്കിയുള്ള ഇളവുകള്‍ മാത്രമേ സംസ്ഥാനത്ത് അനുവദിക്കാൻ സാധ്യതയുള്ളൂ.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഇളവുകള്‍ അതേ രൂപത്തില്‍ സംസ്ഥാനത്ത് അനുവദിക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ. സാമൂഹ്യ അകലം ഉറപ്പുവരുത്തും. ജൂൺ 8 ന് ശേഷം നിയന്ത്രണങ്ങളോടെ ഷോപിംഗ് മാളുകള്‍ തുറക്കും. എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല. വിദ്യാഭ്യാസ ഈ മാസം ഓണ്‍ലൈനായി മാത്രം നടത്തും.
മിക്ക ജില്ലകളിലും ഹോട്ട്സ്പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കും. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിച്ചേക്കും.