News
ചങ്ങനാശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു
ചങ്ങനാശേരി : തൃക്കൊടിത്താനം അമരയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. കുഞ്ഞന്നാമ്മ (55) ആണ് മകൻ ജിതിൻ ബാബുവിന്റെ വെട്ടേറ്റ് മരിച്ചത്.
ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജിതിൻബാബു (27) നെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിൽ എടുത്തു. അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് മകൻ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം നാട്ടുകാരെ ഫോൺ വിളിച്ചു അറിയിച്ചത് ജിതിൻ ബാബു തന്നാണ്. കൊലയ്ക്ക് ശേഷം ജിതിൻ ബാബു അയൽ പക്കത്തെ വീട്ടിൽ ഫോണിൽ വിളിച്ച് വീട്ടിൽ വന്നാൽ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ ആണ് ബെഡ് റൂമിൽ അമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജിതിനെ ചോദ്യം ചെയ്യ്തപ്പോഴാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.