Top Stories
കൊല്ലത്ത് 10 ദിവസം പ്രായമുളള പെൺകുഞ്ഞ് ഉൾപ്പടെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം : 10 ദിവസം പ്രായമുളള പെൺകുഞ്ഞ് ഉൾപ്പടെ ആറുപേർക്ക് കൊല്ലത്ത് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. കൊല്ലത്ത് 35 പേരാണ് നിലവിൽ ആശുപത്രിയിൽ പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
മെയ് 23 ന് കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിച്ച കല്ലുവാതുക്കൽ സ്വദേശിയായ യുവതി(33)യുടെ കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കേ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് യുവതി ജന്മം നൽകിയത്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചതിൽ ഏററവും പ്രായം കുറഞ്ഞയാളാണ് പത്തുദിവസം പ്രായമുള്ള കുഞ്ഞ്.
മെയ് 20 ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട സ്പെഷൽ ട്രെയിനിൽ 22 ന് തിരുവനന്തപുരത്ത് എത്തിയ കൊല്ലം അരിയനല്ലൂർ സ്വദേശിയായ 22കാരൻ, മുംബൈയിൽ നിന്ന് മെയ് 25 ന് ഡൽഹി -തിരുവനന്തപുരം രാജ്ധാനി എക്സ്പ്രസിൽ 26ന് തിരുവനന്തപുരത്ത് എത്തിയമുംബൈയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന തൃക്കോവിൽവട്ടം കണ്ണനല്ലൂർ കുരീപ്പള്ളി സ്വദേശിയായ 28 കാരി, മെയ് 26 ന് മുംബൈ താനെയിൽ നിന്നും സ്പെഷൽ ട്രെയിനിൽ പുറപ്പെട്ട് 27 ന് പുലർച്ചെ എറണാകുളത്തു നിന്നും കെ.എസ്ആർ.ടിസിയിൽ കരുനാഗപ്പള്ളി വഴി കൊല്ലത്ത് എത്തിയ തലവൂർ സ്വദേശിയായ 23 കാരൻ, ആദിച്ചനല്ലൂർ കൊട്ടിയം സ്വദേശിയായ നാൽപ്പത്തിയാറുകാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.