Top Stories
പാലക്കാട് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ രണ്ട് പേർക്ക് ഇന്ന് കോവിഡ്
പാലക്കാട് : പാലക്കാട് ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 142 ആയി.
മൈസൂരിൽ നിന്നും വന്ന പെരുമാട്ടി കന്നിമാരി സ്വദേശിക്കും(38 പുരുഷൻ)ഒരു ആരോഗ്യ പ്രവർത്തകക്കും (51) ആണ് രോഗം സ്വീകരിച്ചിട്ടുള്ളത്.
പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 142 പേരായി. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
ജില്ലയില്‍ നിലവില്‍ 8250 പേര് കോവിഡ് നിരീക്ഷണത്തിലുണ്ട്. ഇതിൽ 8078 പേര് വീടുകളിലും 106 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 49 പേര് മാങ്ങോട് കേരള മെഡിക്കൽ കോളേജിലും 10 പേര് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 6 പേര് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 7957 സാമ്പിളുകളില്‍ ഫലം വന്ന 6640 നെഗറ്റീവും 154 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 48264 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 40014 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.
സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് 14 പേർക്കും മലപ്പുറം-14 തൃശ്ശൂർ-9,കൊല്ലം-5, പത്തനംതിട്ട-4, തിരുവന്തപുരം-3, എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. ഇന്ന് പോസിറ്റീവായതിൽ 55 പേരും പുറത്തുനിന്നുവന്നവരാണ്.