News
യൂണിവേഴ്സിറ്റിയിലെ ലൈംഗിക പീഢനം അദ്ധ്യാപകനെതിരെ നടപടി
തിരുവനന്തപുരം:പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് കേരളാ സർവ്വകലാശാല സൈക്കോളജി വിഭാഗത്തി ലെ അദ്ധ്യാപകൻ ഡോ.ആർ. ജോൺസനെ സസ്പെന്റ് ചെയ്യ്തു .
തന്റെ ഇംഗിതത്തിനു വഴങ്ങാത്തവരെ ഇന്റേണൽ മാർക്ക് കുറച്ച് പീഢിപ്പിക്കുക ഈ ‘അഴകിയ രാവണന്റെ ‘ സ്ഥിരം വിനോദമാണെന്നാണ് കുട്ടികളുടെ പരാതി. ഇയാളെ കുറിച്ച് സിൻഡിക്കേ റ്റ് സബ്ബ് കമ്മിറ്റി നടത്തിയ അ ന്വേഷണത്തിന്റെ അടിസ്ഥാന ത്തിലാണ് സസ്പെൻഷൻ.
ഇതേ കാര്യത്തിന് ഇതിനും മുമ്പും ഇയാൾക്കെതിരെ ശിക്ഷണ നടപടി ഉണ്ടായിട്ടുണ്ട്. എന്നാൽ കോടതി വിധി യുടെ ബലത്തിൽ തിരികെ എത്തി വർദ്ധിത വീര്യത്തോടെ തന്റെ പീഢനം തുടരുകയായിരുന്നു ഈ അദ്ധ്യാപക ൻ.
പല സർവ്വകലാശാലകളിലും ഇന്റേണൽ മാർക്ക് വിദ്യാർത്ഥികളെ ചൂഷണം ചെയ്യാനായി ഉപയോഗപ്പെടു ത്തുന്നു എന്ന പരാതിയുണ്ട്. വനിതാ പ്രൊഫസറന്മാർ, കാർ കഴുകാനും വീട്ടു സാധനങ്ങൾ വാങ്ങാനുമുള്ള വിദ്യാർത്ഥികളുടെ ‘ കഴിവ് ‘ പരിശോ ധിക്കാൻ ഇൻറ്റേണൽ മാർക്ക് ഉപയോഗപ്പെടുത്തുന്നു എന്ന പരാതിയും ഉണ്ട് .