Top Stories
പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ്
പാലക്കാട് : ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 159 പേരായി. ഒരാൾ വിദേശത്തുനിന്നും രണ്ട് പേർ മുംബയിൽ നിന്നും 3 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
തൃത്താല സ്വദേശിയായ 38 വയസ്സുള്ള പുരുഷനാണ് ദുബായിൽ നിന്ന് വന്നത്.
തിരുമിറ്റക്കോട് സ്വദേശിയായ 50 വയസ്സുള്ള സ്ത്രീയും, മെയ് 25 ന് വന്ന ഷൊർണൂർ സ്വദേശി 24 വയസ്സുള്ള പുരുഷനുമാണ് മുംബയിൽ നിന്ന് വന്നത്.
ജില്ലയിൽ ജൂൺ രണ്ടിന് കോവിഡ് 19 ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കടമ്പഴിപ്പുറം സ്വദേശികളായ രണ്ട് പേർക്കും (45,പുരുഷൻ,16 ആൺകുട്ടി) ഒരു ശ്രീകൃഷ്ണപുരം സ്വദേശിക്കും (52, പുരുഷൻ) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനു പുറമെ ഇന്നലെ രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.
സംസ്ഥാനത്താകെ ഇന്ന് 107 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം- 27, തൃശൂർ-26 , പത്തനംതിട്ട-13, കൊല്ലം-9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് – 6 പേർ, തിരുവനന്തപുരം 4 , കോട്ടയം , കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.