Top Stories
മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ഡൽഹി : രാജ്യത്തെ കോവിഡിന്റെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. രണ്ട് ദിവസത്തെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഈ മാസം 16 നും 17 നുമാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം നടക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
രാജ്യത്ത് സമൂഹ വ്യാപന ഭീഷണിയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. മെയ് 11 നാണ് ഇതിനുമുമ്പത്തെ വീഡിയോ കോൺഫറൻസ് നടന്നത്. നാലാംഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.