Top Stories
സംസ്ഥാത്ത് ഇന്ന് പുതുതായി 2 ഹോട്ട്സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാത്ത് ഇന്ന് പുതുതായി 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിലുൾപ്പെടുത്തി. കണ്ണൂർ ജില്ലയിലെ നടുവിൽ, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊൽപ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂർ ജില്ലയിലെ മാലൂർ, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 117 ഹോട്ട് സ്പോട്ടുകളാണുള്ളത്.