Top Stories
തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ചെന്നൈ : ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജൂൺ 19 മുതൽ 30 വരെയാണ് ലോക്ക്ഡൗൺ. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
അത്യാവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി. രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ. ഹോട്ടലുകളിൽ പാഴ്സൽ വിതരണം ചെയ്യാം. ഓട്ടോ-ടാക്സി സർവീസുകൾക്ക് അനുമതി ഇല്ല.