Top Stories
സംസ്ഥാനത്ത് ഇന്ന് പുതുതായി 5 ഹോട്ട്സ്പോട്ടുകൾ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി 5 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്പോട്ടിലുൾപ്പെടുത്തി. തൃശൂർ ജില്ലയിലെ അളഗപ്പ നഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം, കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഇന്ന് 2 പ്രദേശങ്ങളേയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയേയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 125 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.