സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശി സുനിൽകുമാറാണ് (28) ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥ സുനിൽകുമാർ. ഇതോടെ കേരളത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21 ആയി.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തീര്‍ത്തും ഗുരുതരാവസ്ഥയില്‍ ജൂണ്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.
ഇന്നലെ വൈകിട്ട് മുതൽ സുനിൽകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സുനിൽകുമാറിന് നേരത്തെ മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതായി സൂചനയില്ല.
സുനിൽകുമാറിന് എവിടെവെച്ചാണ് കോവിഡ് ബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല. കർണാടക മേഖലയിൽനിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ആശുപത്രിയിൽ വെച്ചോ പ്രതിയിൽനിന്നോ ആവാം രോഗബാധയുണ്ടായത് എന്നന്നാണ് പ്രാഥമിക നിഗമനം.
മട്ടന്നൂർ എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനിൽകുമാർ. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മട്ടന്നൂർ എക്സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാർ ക്വാറന്റീനിൽ പോകുയും ചെയ്തിരുന്നു.